
തിരുവനന്തപുരം: 'കാട്" ഫീച്ചർ സിനിമയ്‌ക്ക് 17-ാമത് ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ മൂന്നാം സ്ഥാനം. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യമറിയിച്ചത്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച സിനിമ സുനീഷ് വടക്കുമ്പാടനാണ് സംവിധാനം ചെയ്തത്.
വയനാട്ടിലെ പണിയ വിഭാഗം സംസാരിക്കുന്ന പണിയ ഭാഷയിൽ ചിത്രീകരിച്ച ആദ്യ ഫീച്ചർ സിനിമയായാണ് 'കാട്". ആദിവാസി മേഖലയിലെ ആറളം ഫാം നിവാസികളും വയനാട്ടിലെ ബാവലി, മുത്തങ്ങ, ചുള്ളിയോട് പ്രദേശങ്ങളിലെ സ്വദേശികളുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ആദിവാസി വിഭാഗങ്ങളുടെ അതിജീവന പോരാട്ടങ്ങളും പ്രകൃതിയുമായുള്ള ആത്മബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |