കോഴിക്കോട്: വിശുദ്ധ റംസാന് ഇന്ന് തുടക്കം. പരപ്പനങ്ങാടി ചെട്ടിപ്പടിയിലും തമിഴ്നാട്ടിലെ പുതുപ്പേട്ടയിലും ഇന്നലെ മാസപ്പിറവി കണ്ടു. ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.വി. ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ, മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും പാളയം ഇമാം ഡോ.വി. പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഇന്ന് റംസാൻ ഒന്ന് ആയിരിക്കുമെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |