കോഴിക്കോട്: വധശിക്ഷയിൽ നിന്ന് മുക്തനായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. സൂക്ഷ്മപരിശോധനയ്ക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് കോടതി അറിയിച്ചതിനെ തുടർന്നാണ് ആറാം തവണയും കേസ് മാറ്റിവയ്ക്കുന്നത്. അടുത്ത സിറ്റിംഗ് തീയതി ഉടൻ അറിയിക്കുമെന്ന് നിയമസഹായ സമിതി അറിയിച്ചു. കഴിഞ്ഞ ഡിസംബർ 30ന് പരിഗണിച്ച കേസ് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. അന്തിമ വിധിയും മോചന ഉത്തരവുമാണ് ഇനിയുണ്ടാവേണ്ടത്. സുപ്രധാന തീരുമാനം ഉണ്ടാകുമെന്നായിരുന്നു റഹീമിന്റെ കുടുംബത്തിന്റെയും നിയമസഹായ സമിതിയുടെയും പ്രതീക്ഷ. സൗദി പൗരൻ കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |