കൊച്ചി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഗെലോട്ട് വിജയിച്ചാൽ മുഖ്യമന്ത്രിസ്ഥാനം സച്ചിൻ പൈലറ്റിന് നൽകണമെന്ന നിർദ്ദേശം ഇരുവരും ചർച്ച ചെയ്തതായാണ് സൂചനകൾ. പ്രസിഡന്റ് സ്ഥാനവും മുഖ്യമന്ത്രിപദവും ഒരുമിച്ച് കൊണ്ടുപോകാൻ തനിക്ക് കഴിയുമെന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധി പ്രസിഡന്റാകണമെന്നാണ് തന്റെ താത്പര്യം. അക്കാര്യം രാഹുലുമായി സംസാരിക്കും. പാർട്ടി പറയുന്നത് അനുസരിക്കും. വൈകിട്ട് തൃശൂർ ജില്ലയിലെ ചിറങ്ങരയിൽ ആരംഭിച്ച പദയാത്രയിൽ രാഹുലിനൊപ്പം ഗെലോട്ടും ഏറെ ദൂരം സഞ്ചരിച്ചു. ചാലക്കുടിയിൽ രാത്രി തങ്ങുന്ന രാഹുലമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |