
തിരുവനന്തപുരം: ലൈംഗികാതിക്രമ, നിർബന്ധിത ഗർഭഛിദ്ര കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി 23ന് പരിഗണിക്കും. പരാതി നൽകിയ ഡി. കെ. മുരളി എം.എൽ.എയെ അന്ന് സമിതി നേരിട്ട് കേൾക്കും. രാഹുലിനെതിരെയുള്ള ഗുരുതര ആരോപണങ്ങളും കേസുകളും സഭയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നും ഇൗ അവകാശലംഘന പ്രശ്‌നം സഭയിൽ ഉന്നയിക്കാൻ അനുവദിക്കണമെന്നുമാണ് ഡി. കെ. മുരളിയുടെ ആവശ്യം. 23 ന് പരാതിക്കാരനെ കേട്ടശേഷം രാഹുലിനെയും വിളിച്ചുവരുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
