തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഒറ്രപ്പെട്ട മഴ ലഭിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യത.എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അതേസമയം, പകൽ താപനില പൊതുവേ കൂടുതലാണ്. സാധാരണ താപനിലയേക്കാൾ 2- 3 ഡിഗ്രി സെൽഷ്യസാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |