SignIn
Kerala Kaumudi Online
Saturday, 17 August 2024 4.05 PM IST

മൂന്നുദിവസം ഒറ്റപ്പെട്ട മഴ, തീവ്രമഴയ്ക്ക് നേരിയ ശമനം

mararam

തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ശക്തികുറഞ്ഞതോടെ സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് നേരിയ ശമനം. അടുത്ത മൂന്നു ദിവസം വടക്കൻ ജില്ലകളിലാകും അല്പമെങ്കിലും മഴ ശക്തമാവുക. മറ്രിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. അതേസമയം, ചക്രവാതച്ചുഴിയുടെ സ്വഭാവം മാറി ശക്തികൂടുകയോ അറബിക്കടലിൽ കൂടുതൽ മഴ മേഘങ്ങൾ രൂപപ്പെട്ടാലോ വീണ്ടും ശക്തമായ മഴ പെയ്തേക്കും. കേരള തീരത്ത് 1.5 മീറ്റർവരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്.

കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി. ഇന്ന് ഇത് ചുഴലിക്കാറ്റായി രൂപപ്പെടും. (റിമാൽ എന്നാണ് പേര്, ഒമാനാണ് പേര് നിർദ്ദേശിച്ചത്). നാളെ അർദ്ധരാത്രിയോടെ ബംഗ്ലാദേശ് പശ്ചിമബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം തീവ്ര ചുഴലിക്കാറ്റായി ഇത് കരയിൽ പ്രവേശിക്കും. കേരളത്തെ ബാധിക്കാനിടയില്ല.

യെല്ലോ അലർട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.

കൂടുതൽ വേനൽമഴ

സംസ്ഥാനത്ത് ഇക്കൊല്ലം ശരാശരി ലഭിക്കേണ്ടതിനെക്കാൾ കൂടുതൽ വേനൽമഴ ഇതിനകം ലഭിച്ചു. മാർച്ച്‌ ഒന്നു മുതൽ മേയ്‌ 31വരെ സാധാരണ ലഭിക്കേണ്ടത് 359.1 മില്ലീ മീറ്റർ. ഇക്കുറി ഇതുവരെ ലഭിച്ചത് 360.8 മില്ലി മീറ്റർ.

മ​ഴ​ക്കെ​ടു​തി:
മൂ​ന്ന് ​മ​ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ഴ​ക്കെ​ടു​തി​യി​ൽ​ ​സം​സ്ഥാ​ന​ത്ത് ​മൂ​ന്നു​പേ​ർ​ ​കൂ​ടി​ ​മ​രി​ച്ചു.​ ​ഇ​തു​വ​രെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലാ​യി​ 30​ ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​ഒ​മ്പ​ത് ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 61​ ​കു​ടും​ബ​ങ്ങ​ളി​ലെ​ 201​പേ​രെ​ ​മാ​റ്റി​ ​പാ​ർ​പ്പി​ച്ചു.​ ​ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​രം​ ​പൊ​ഴി​യൂ​രി​ൽ​ ​ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ​ ​ര​ണ്ടു​വീ​ടു​ക​ൾ​ ​ത​ക​ർ​ന്നു.​ ​തൃ​ശൂ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​ഗു​ഡ്‌​സ് ​ഓ​ട്ടോ​യ്ക്ക് ​മു​ക​ളി​ലേ​ക്ക് ​മ​രം​വീ​ണു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​നാ​ല് ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.

കോ​ട്ട​യം​ ​പാ​ലാ​യി​ൽ​ ​ചെ​ക്ക് ​ഡാം​ ​തു​റ​ക്കു​ന്ന​തി​നി​ടെ​ ​ക​രൂ​ർ​ ​ഉ​റു​മ്പി​ൽ​ ​ജോ​സ​ഫ് ​സ്‌​ക​റി​യ​ ​(​രാ​ജു​ ​-53​)​ ​മു​ങ്ങി​മ​രി​ച്ചു.​ ​വെ​ള്ള​ത്തി​ൽ​ ​നി​ന്നു​കൊ​ണ്ട് ​ചെ​ക്ക് ​ഡാ​മി​ന്റെ​ ​പ​ല​ക​ക​ൾ​ക്കി​ട​യി​ൽ​ ​ക​യ​ർ​ ​കു​രു​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ടെ​ ​കൈ​കു​ടു​ങ്ങി​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങു​ക​യാ​യി​രു​ന്നു.​ ​കൊ​ല്ല​ത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ​ ​ക​ഴി​ഞ്ഞ​ 21​ന് ​കാ​ണാ​താ​യ​ ​നീ​ണ്ട​ക​ര​ ​സൂ​ര്യ​മം​ഗ​ലം​ ​വീ​ട്ടി​ൽ​ ​ഓ​ൾ​വി​ന്റെ​ ​(​സെ​ബാ​സ്റ്റ്യ​ൻ​ ​റീ​ഗ​ൻ,​ 44​ ​)​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി.​ ​കാ​സ​ർ​കോ​ട് ​ബ​ന്ത​ടു​ക്ക​യി​ൽ​ ​ഓ​ട​യി​ൽ​ ​വീ​ണ് ​വ​ർ​ക്‌​ഷോ​പ്പ് ​ഉ​ട​മ​ ​മം​ഗ​ല​ത്ത് ​ഹൗ​സി​ൽ​ ​ര​തീ​ഷ് ​(42​)​​​ ​മ​രി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.