തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴയും കാറ്റും തുടരും. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാലും കാലവർഷക്കാറ്റിന്റെ വേഗത 65 കിലോമീറ്റർ വരെയായി ശക്തി പ്രാപിച്ചതുമാണ് കാരണം. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. നിലവിലുണ്ടായിരുന്ന ന്യൂനമർദ്ദം ദുർബലമായി.
ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഞായർവരെ മീൻപിടിക്കാൻ പോകരുത്.
വയനാട്ടിൽ
ഇന്ന് അവധി
കനത്ത മഴയെ തുടർന്ന് ഇന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |