തിരുവനന്തപുരം: കനത്ത മഴയിൽ പലയിടത്തും റെയിൽവേ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം - ഗുരുവായൂർ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നത്.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഇന്ന് പുലർച്ചെ 05.55ന് പുറപ്പെടേണ്ടിയിരുന്ന ജനശദാബ്ദി എക്സ്പ്രസ് വൈകിയോടുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് മണിക്കൂർ അമ്പത് മിനിട്ട് വൈകിയോടുമെന്നാണ് ഇന്ത്യൻ റെയിൽവേ അറിയിച്ചിരിക്കുന്നത്.
ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടുന്നു. കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 09.30ന് എത്തേണ്ട മറ്റൊരു ട്രെയിൻ പുലർച്ചെ ഒന്നരയോടെയാണ് തിരുവനന്തപുരത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |