കൊച്ചി: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയെ ട്രെയിനിൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയായ കാസർകോട് ജില്ലാ പ്രവാസി കോൺഗ്രസ് പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്തിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഹർജി സെപ്തംബർ ഏഴിനു പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് കെ. ഹരിപാൽ ഇക്കാലയളവിൽ ഇയാളെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്തു ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |