തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് രോഷാകുലനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുമല അനിലിന്റെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.
'നിങ്ങളോട് ആരാണ് പറഞ്ഞത്, നിങ്ങൾ ഏതുചാനലാണ്, മതി അവിടെ ഇരുന്നാൽ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്. ഞാൻ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗൺസിലറാണ്. നിങ്ങൾ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ് നിങ്ങൾ പറയുന്നത്. മരിച്ച ആളെ കുറിച്ച് ഇങ്ങനെ പറയുന്നതിൽ നാണമില്ലേ നിങ്ങൾക്ക്'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, ബിജെപി കൗൺസിലർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ കുമാറാണ് (58) ആത്മഹത്യ ചെയ്തത്. തന്റെ മരണാനന്തര ചടങ്ങിനായി അനിൽ 10,000 രൂപ മേശപ്പുറത്ത് വച്ചിരുന്നുവെന്നാണ് വിവരം. ആത്മഹത്യ കുറിപ്പിലും ഈ പണത്തെക്കുറിച്ച് പറയുന്നുണ്ട്. ആത്മഹത്യ ചെയ്ത മുറിയിലെ മേശയിലാണ് പണം വച്ചത്. ഇന്നലെ രാവിലെ എട്ടരമണിയോടെ തിരുമലയിലുള്ള അദ്ദേഹത്തിന്റെ കൗൺസിലർ ഓഫീസിലാണ് ജീവനൊടുക്കിയത്. അനിൽ കുമാർ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന ആരോപണവും ആത്മഹത്യാ കുറിപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |