
തിരുവനന്തപുരം : തന്ത്രി കണ്ഠരര് രാജീവരെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും. ഇതിനായി അദ്ദേഹത്തെ ഇന്നലെ ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ച് കാർഡിയോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലായതിന് പിന്നാലെ രാജീവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞമാസം 10ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പരിശോധനയുടെ അടിസ്ഥാനത്തിൽ ആൻജിയോഗ്രാം ചെയ്യാൻ തീരുമാനിച്ചെങ്കിലും അടിയന്തര സാഹചര്യമില്ലാത്തതിനാൽ ഇന്ന് നടത്താൻ നിശ്ചയിക്കുകയായിരുന്നു. നിലവിൽ നെഞ്ചുവേദനയോ മറ്റ് പ്രശ്നങ്ങളോ അദ്ദേഹത്തിനില്ലെന്നാണ് വിവരം. ആൻജിയോഗ്രാമിൽ തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും. മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ ഉടൻ ഡിസ്ചാർജ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |