SignIn
Kerala Kaumudi Online
Thursday, 19 February 2026 6.05 AM IST

തന്ത്രിയുടെ റിമാൻഡ്  19 വരെ നീട്ടി

Increase Font Size Decrease Font Size Print Page
p

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജുഡിഷ്യൽ റിമാൻഡ് കൊല്ലം വിജിലൻസ് കോടതി 19 വരെ ദീർഘിപ്പിച്ചു. സുരക്ഷാ കാരണങ്ങളാൽ നേരിട്ട് കോടതിയിൽ എത്തിക്കാതെ വിഡിയോ കോൺഫറൻസിലൂടെയായിരുന്നു നടപടി. ദ്വാരപാലക ശില്പക്കേസ്, കട്ടിളപ്പാളിക്കേസ് എന്നിവയിൽ പ്രത്യേകം നൽകിയ ജാമ്യ ഹർജികൾ ഒരുമിച്ച് പരിഗണിച്ചു.

സ്വാഭാവിക ജാമ്യത്തിനായി മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു സമർപ്പിച്ച ഹർജി 11ന് പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റ് 90 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച സ്വാഭാവിക ജാമ്യത്തിന് അപേക്ഷിച്ചേക്കും.

TAGS: RAJEEVARU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY