SignIn
Kerala Kaumudi Online
Thursday, 23 April 2026 6.26 AM IST

മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യും; തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ നിർണായകമായി കഡാവർ നായ്‌ക്കൾ

Increase Font Size Decrease Font Size Print Page
dogs

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മൃതദേഹ അവശിഷ്‌ടങ്ങൾക്കായി വിശ്രമമില്ലാതെ തെരച്ചിൽ നടത്തി കഡാവർ നായ്‌ക്കളായ മായയും മർഫിയും എയ്ഞ്ചലും. 2020 മാർച്ചിൽ പൊലീസ് സേനയിൽ ചേർന്ന ഈ നായ്‌ക്കൾ ബൽജിയം മലിനോയിസ് എന്ന വിഭാഗത്തിൽപ്പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്‌ക്കളിൽപ്പെട്ടവയാണ് ഇവ. രാജ്യത്ത് കഡാവർ വിഭാഗത്തിൽ ഈ മൂന്ന് നായ്‌ക്കൾ മാത്രമാണുള്ളത്.

ഇലന്തൂർ നരബലിക്കേസിലും ചൂരൽമല ഉരുൾപൊട്ടൽ സമയത്തും മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിച്ചത് ഈ നായ്‌ക്കളാണ്. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ഇവ നേടിയിട്ടുണ്ട്. 40 അടി വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്‌ടങ്ങളും കണ്ടെത്താൻ ഇവയ്‌ക്ക് കഴിയും. എത്ര പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താൻ ഈ നായ്‌ക്കൾക്ക് സാധിക്കും.

തൃശൂർ കേരള പൊലീസ് അക്കാഡമിയിലാണ് മായ എന്ന് വിളിപ്പേരുള്ള ലില്ലിയും മർഫിയും പരിശീലനം നേടിയത്. മണിക്കൂറുകളോളം ഇവ വിശ്രമമില്ലാതെ തെരച്ചിൽ നടത്തും. പെട്ടിമുടി ദുരന്തം, കൊക്കിയാറിലെ ഉരുൾപൊട്ടൽ, തെലങ്കാനയിലെ നാഗർകുർണൂൽ ടണൽ അപകടം എന്നിവയിൽ നിർണായക രക്ഷാപ്രവർത്തനം നടത്തിയത് ഈ നായ്‌ക്കളാണ്. ശവശരീരത്തിന്റെ ഭാഗങ്ങൾ, സംയുക്തകോശങ്ങൾ, രക്തം, എല്ല് തുടങ്ങിയവ മണത്ത് കണ്ടെത്തി കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഇവ സഹായിക്കുന്നു. 1974ൽ അമേരിക്കയിലെ ന്യൂയോർക്കിൽ ട്രെയിനിംഗ് നൽകിയ 'പേൾ' ആണ് ആദ്യത്തെ കഡാവർ നായ.

TAGS: CADAVER, DOGS, TRISSUR BLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.