തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ ഗുരുതരകുറ്റകൃത്യങ്ങൾ ചെയ്യാത്തവർക്ക് നൽകുന്ന ഇളവിനെയാണ് പിണറായി സർക്കാർ ദുരുപയോഗം ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായ
ഉത്തരവിലൂടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലും അരിയിൽ ഷുക്കൂർ വധക്കേസിലും ഉൾപ്പെടെയുള്ള രാഷ്ട്രീയ കൊലയാളികളെ പുറത്തിറക്കാനുള്ള ഗൂഢലക്ഷ്യമാണ് നടപ്പാക്കുന്നത്. അതിന് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടിവരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |