പെരിന്തൽമണ്ണ: സഹപ്രവർത്തകയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. അങ്ങാടിപ്പുറം പരിയാപുരത്തെ പറങ്കിമൂട്ടിൽ ജോൺ പി. ജേക്കബ് (39), മണ്ണാർമലയിലെ കല്ലിങ്ങൽ മുഹമ്മദ് നസീഫ് (34) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരാണ് മൂന്നുപേരും. സഹപ്രവർത്തകരുടെ ഒത്തുചേരലെന്ന വ്യാജേനയാണ് ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ പരിയാപുരത്തെ ജോണിന്റെ വീട്ടിലേക്ക് യുവതിയെ വിളിച്ചുവരുത്തിയത്. മദ്യം കലർത്തിയ ജ്യൂസ് കുടിക്കാൻ നൽകി മയക്കിക്കിടത്തിയ ശേഷം ജോൺ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ യുവതിയെ കൊല്ലുമെന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡനത്തിന് ഒത്താശ ചെയ്തെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |