SignIn
Kerala Kaumudi Online
Thursday, 19 September 2024 2.30 AM IST

ഞായറാഴ്ച റേഷൻ കടകൾ തുറക്കില്ലെന്ന് സംഘടനകൾ

Increase Font Size Decrease Font Size Print Page
ration-shop

 പണിമുടക്ക് ദിനങ്ങളിൽ തുറക്കാം

തിരുവനന്തപുരം: പൊതുപണിമുടക്ക് നടക്കുന്ന 28, 29 തീയതികൾക്ക് പകരമായി ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കണമെന്ന ഭക്ഷ്യവകുപ്പ് നിർദ്ദേശം തള്ളി റേഷൻ കടയുടമകളുടെ സംഘടനകൾ. ഞായറാഴ്ച കടകൾ തുറക്കില്ലെന്നും 28നും 29നും തുറക്കുമെന്നുമാണ് ആൾ കേരളാറിട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും, കേരള സ്റ്റേറ്റ് റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റേഷൻ കടയുടമകൾ അംഗങ്ങളായിട്ടുള്ള സംഘടനകളാണിവ.

പണിമുടക്ക് ദിവസങ്ങളിൽ കടകൾ തുറക്കാനാവശ്യമായ സഹായം സർക്കാർ നൽകണമെന്ന് സംയുക്ത റേഷൻസംഘടന നേതാക്കളായ ജോണി നെല്ലൂർ, കാടാംമ്പുഴ മൂസ, ടി. മുഹമ്മദാലി, അജിത്കമാർ, ഇ. അബൂബക്കർ ഹാജി, ശിവദാസൻ വേലിക്കാട്, സി. മോഹനൻപിള്ള എന്നിവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RATION SHOP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.