തിരുവനന്തപുരം: സംസ്ഥാനത്തെവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചെറിയ പെരുന്നാൾ നാളെ (വ്യാഴം) ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇമാമുമാരുടെ യോഗം അറിയിച്ചു. മാസപ്പിറവി കാണാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നമസ്കാരം വീട്ടിൽ നിർവഹിക്കണം.
ചെറിയ പെരുന്നാൾ നാളെ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,
പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവരും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |