
തിരുവനന്തപുരം: സൗജന്യമായി ഭൂമി പതിച്ചു നൽകുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടര ലക്ഷം രൂപയായി വർദ്ധിപ്പിച്ച് റവന്യുവകുപ്പ് ഉത്തരവ്. ദീർഘകാലമായി സർക്കാർ ഭൂമി കൈവശം വച്ചും വീടുവച്ച് താമസിച്ചും വരുന്ന നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ ഭൂമി പതിവിന് വരുമാന പരിധി തടസമാവുന്ന സാഹചര്യത്തിലാണ് ചട്ട ഭേദഗതിക്ക് റവന്യുമന്ത്രി കെ.രാജൻ നിർദ്ദേശം നൽകിയത്. ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. 2013ലാണ് വരുമാന പരിധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ചത്. കേരളത്തിലെ ജീവിത നിലവാരം അനുസരിച്ച് ഒരു ലക്ഷം രൂപ വാർഷിക വരുമാന പരിധി എന്നത് വളരെ കുറവായതിനാൽ, ഇതിനു മുകളിൽ വാർഷിക വരുമാനം ഉള്ളവർക്ക് കമ്പോള വില ഒടുക്കി മാത്രമേ ഭൂമി പതിച്ചു നൽകാൻ കഴിയുമായിരുന്നുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |