
തിരുവനന്തപുരം: പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ മാങ്കുട്ടത്തിൽ സജീവമാകുന്നതിനിടെ, ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുതിയ ശബ്ദരേഖ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സ്ആപ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന
സംഭാഷണമാണുള്ളത്. ലൈംഗികാരോപണത്തിൽ പാർട്ടിയുടെ സസ്പെൻഷൻ
നേരിട്ട രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു.
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ,ശബ്ദരേഖ ഇപ്പോൾ പുറത്തു വന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുമെന്നും രാഹുൽ പ്രതികരിച്ചു. ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും, ഗർഭിണിയാകാൻ റെഡിയാകൂയെന്നും ചാറ്റിൽ യുവതിയോട്
ആവശ്യപ്പെടുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്ന് പറയുമ്പോൾ കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നു.ശബ്ദരേഖയിൽ യുവതിക്കെതിരെ ഭീഷണി സ്വരത്തിലും
രാഹുൽ സംസാരിക്കുന്നുണ്ട്. ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നുമാണ് യുവതിയോട് പറയുന്നത്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛർദ്ദി ഉൾപ്പടെ പ്രശ്നങ്ങളുണ്ടെന്നും യുവതി വൈകാരികമായി പ്രതികരിക്കുന്നു. ആദ്യ
മാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും ,ഉടൻ ആശുപത്രിയിൽ പോകാനും യുവതിക്ക് മറുപടി നൽകുന്നു.
കുഞ്ഞ് വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നത് നിങ്ങളല്ലേയെന്നും ,അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും യുവതി ചോദിക്കുന്നു. എന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ, നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുമ്പോൾ, കുഞ്ഞിനെ ഇല്ലാതാക്കണമെന്ന മറുപടിയാണ് നൽകുന്നത്. രാഹുലിനെതിരെ തെളിവുകളടക്കം യുവതി പരാതി നൽകുമെന്നാണ് സൂചന. മുൻപ് ഇത്തരത്തിലുള്ള ശബ്ദ സംഭാഷണം പുറത്തു വന്നതോടെ, കോൺഗ്രസ് പ്രതിരോധത്തിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |