തിരുവനന്തപുരം: സഭാ നടപടികൾ കാണാൻ ഫിൻലൻഡ് അംബാസഡർ റിത്വ കൗക്കു റോണ്ടെ നിയമസഭയിലെത്തി. സ്പീക്കർ എ.എൻ.ഷംസീർ അംബാസഡറെ സഭയ്ക്കു വേണ്ടി സ്വാഗതം ചെയ്തു. നേരത്തെ കേരളസംഘം ഫിൻലൻഡ് സന്ദർശിച്ചതിന്റെ തുടർച്ചയായിട്ടാണ് അംബാസഡറും സംഘവും കേരളത്തിൽ എത്തിയത്. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയും അംബാസഡർക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |