തിരുവനന്തപുരം:ജലവിഭവ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി റോഡുകൾ കുത്തിപ്പൊളിക്കുന്നത് മൂലം പൊതുമരാമത്ത് വകുപ്പ് പഴി കേൾക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന സത്യമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുത്തിപ്പൊളിക്കുന്ന റോഡുകൾ നന്നാക്കാൻ കാലതാമസം വരുന്നതിനാൽ പഴി കേൾക്കേണ്ടി വരുന്നത് പൊതുമരാമത്ത് വകുപ്പാണ്. പ്രസ്താവന വിമർശനമായി കാണുന്നില്ല. ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |