SignIn
Kerala Kaumudi Online
Friday, 20 September 2024 10.19 PM IST

റോട്ടറി ഡിസ്ട്രിക്ടിന്റെ അമൃതം പദ്ധതിക്ക് തുടക്കമായി

Increase Font Size Decrease Font Size Print Page
rotary

തിരുവനന്തപുരം: തിരുവനന്തപുരം,​ കോട്ടയം,​ പത്തനംതിട്ട,​ കൊല്ലം,​ ആലപ്പുഴ ജില്ലകൾ ഉൾപ്പെട്ട റോട്ടറി സിസ്ട്രിക്ട് 3211- ന്റെ ഡിസ്ട്രിക്ട് പ്രോജക്ട് ആയ അമൃതം പദ്ധതിയുടെ ഭാഗമായി മൂന്നു ലക്ഷത്തോളം സ്കൂൾ വിദ്യാർത്ഥികളിൽ കണ്ണ്,​ ചെവി,​ ദന്ത പരിശോധനകൾ നടത്തി സൗജന്യമായി മരുന്നുകളും കണ്ണടകളും നൽകും.

പദ്ധതിയുടെ ഭാഗമായി മയക്കുമരുന്നിനും ലൈംഗിക അതിക്രമങ്ങൾക്കുമെതിരെ ബോധവത്കരണ പരിപാടികളും കൗൺസലിംഗും സംഘടിപ്പിക്കും. ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ബാബുമോൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പഠനവും അമിത മൊബൈൽ ഫോൺ ഉപയോഗവും കാരണം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് ജില്ലകളിലെ 698 വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭിന്നശേഷിക്കാരുടെയും ഈ വിഭാഗത്തിലെ മാതാപിതാക്കളുടെ മക്കളുടെയും വിവാഹത്തിന് സഹായം നല്കുന്ന പരിണയം,​ നിർദ്ധനരായ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് പഠനസഹായം ലഭ്യമാക്കുന്ന വാത്സല്യം എന്നിങ്ങനെ രണ്ട് ഫോക്കസ് പ്രോജക്ടുകൾ കൂടി വിഭാവനം ചെയ്യുന്നതായി കെ. ബാബുമോൻ പറഞ്ഞു.

പരിണയം പദ്ധതിയനുസരിച്ച് വധൂവരന്മാർക്ക് 25,​000 രൂപയും ഒരു പവന്റെ താലിമാലയും വിവാഹവസ്ത്രങ്ങളും ഉൾപ്പെടെ 80,​000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക. വാത്സല്യം പദ്ധതിയിൽ 50 എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് അഞ്ചു വർഷത്തെ ഫീസ് ആനുകൂല്യം ലഭിക്കും. ഇവ കൂടാതെ,​ സിവിൽ സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന സമർത്ഥരായ 50 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് നയതന്ത്ര വിദഗ്ദ്ധൻ ടി.പി. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സിവിൽ സർവീസ് അക്കാഡമിയിൽ സ്കോളർഷിപ്പോടെ പരിശീലനം നല്കും.

ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാൻ വി.എസ്. റിനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ,​ ചീഫ് കോർഡിനേറ്റർ സാജൻ ബി. നായർ,​ ചീഫ് ജനറൽ ഓർഗനൈസർ ബേബി കുമാരൻ,​ ഡെപ്യൂട്ടി ഗവർണർ ടോമി ഈപ്പൻ,​ അസോസിയേറ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ എസ്. ഗോപിനാഥൻ നായർ,​ വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഒാമന,​ കെ. ചെറിയാൻ,​ വി.ആർ. വിദ്യാധരൻ,​ ഡോ. കെ. കൃഷ്ണകുമാർ,​ കുമാരസ്വാമി പിള്ള,​ ജോസ് എബ്രഹാം,​ അനിതാ ഗോപകുമാർ,​ കെ.ജി. ഗിരീശൻ,​ തോമസ് ആന്റോ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ

.................................

റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ട് ആയ അമൃതം പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓമനയ്ക്ക് സ്നെല്ലൻ ചാർട്ട് കൈമാറി ഡിസ്ട്രിക്ട് ഗവർണർ കെ. ബാബുമോൻ നിർവഹിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ROTARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.