SignIn
Kerala Kaumudi Online
Friday, 26 April 2024 5.00 PM IST

റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണറായി കെ. ശ്രീനിവാസൻ സ്ഥാനമേറ്റു

ashi

തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം റവന്യൂ ജില്ലകൾ ഉൾക്കൊള്ളുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഡിസ്ട്രിക്ട് ഗവർണറായി കെ. ശ്രീനിവാസൻ സ്ഥാനമേറ്റു. വെർച്വൽ ആയി നടന്ന ചടങ്ങിൽ നിലവിലെ ഡിസ്ട്രിക്ട് ഗവർണർ ഡോ. തോമസ് വാവാനിക്കുന്നേലിൽ നിന്നാണ് സ്ഥാനം ഏറ്റെടുത്തത്. കൊല്ലം ആശ്രാമം സ്വദേശിയായ കെ. ശ്രീനിവാസൻ രാജരാജേശ്വരി ആൻഡ് കമ്പനിയുടെ ചെയർമാനാണ്. ഡിസ്ട്രിക്ട് ഭാരവാഹികളായ കെ.എസ്. ശശികുമാർ ട്രെയ്‌നറായും ശിരീഷ് കേശവൻ വൈസ് ഗവർണറായും അഡ്വ.ഹരികുമാർ സെക്രട്ടറി ജനറലായും അഡ്വ.കെ.ജെ. രാജീവ് ചീഫ് ഓർഗനൈസറായും റിനു വി.എസ് ചീഫ് ജനറൽ കോ ഓർഡിനേറ്ററായും ചുമതലയേറ്റു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROTERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.