SignIn
Kerala Kaumudi Online
Saturday, 14 February 2026 2.54 PM IST

പണിമുടക്ക് വില്ലനായി; ശസ്ത്രക്രിയയ്ക്ക് അവയവം പൊലീസെത്തി കൈമാറി

Increase Font Size Decrease Font Size Print Page
strike

തിരുവനന്തപുരം: ദേശീയപണിമുടക്കിൽ കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് തടസപ്പെട്ടത് നേത്രദാന ശസ്ത്രക്രിയയ്ക്കുള്ള കോർണിയ കൈമാറ്റം അനിശ്ചിതത്വത്തിലാക്കി. അങ്കമാലിയിലെ ആശുപത്രിയിൽനിന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് പാഴ്സലായാണ് അയച്ചത്.


ശനിയാഴ്ചയാണ് ശസ്ത്രക്രിയ നടത്തുന്നതെങ്കിലും തകരാർ സംഭവിക്കാതിരിക്കാൻ നിശ്ചിത സമയത്തിനകം പ്രത്യേക സംവിധാനത്തിലേക്ക് മാറ്റി സൂക്ഷിക്കണം. അവയവമടങ്ങുന്ന പാഴ്സൽ വാങ്ങാൻ രാവിലെ എട്ടോടെ ആശുപത്രി ജീവനക്കാർ കൊറിയർ സെന്ററിൽ എത്തിയെങ്കിലും ആരും ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ സമരാനുകൂലികൾ നിർബന്ധിച്ച് മടക്കി അയക്കുകയായിരുന്നു. പത്തിന് മുമ്പ് കോർണിയ ആശുപത്രിയിൽ എത്തിക്കണമായിരുന്നു.

ജനറൽ ആശുപത്രി ആർ.എം.ഒയും മ്യൂസിയം സി.ഐയും ഇടപെട്ടു. വീട്ടിലേയ്ക്ക് മടങ്ങിയ ജീവനക്കാരെ വരുത്തി പൊലീസ് സാന്നിദ്ധ്യത്തിൽ കൊറിയർ സെന്റർ തുറന്ന് പാഴ്സൽ കൈമാറി. ജനറൽ ആശുപത്രിയിൽ രണ്ടാഴ്ച മുമ്പ് നടന്ന ആദ്യത്തെ നേത്ര ശസ്ത്രക്രിയ വിജയമായിരുന്നു.

വനിതാ അദ്ധ്യാപകരെയടക്കം സ്കൂൾ വളപ്പിൽ പൂട്ടിയിട്ടു # തുറന്നുവിട്ടത് വൈകുന്നേരം

നെടുമങ്ങാട്: നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വനിത അദ്ധ്യാപകരെ ഉൾപ്പെടെ പുറത്തുനിന്നുള്ള പണിമുടക്ക് അനുകൂലികൾ സ്കൂൾ വളപ്പിൽ പൂട്ടിയിട്ടു. വൈകിട്ടാണ് തുറന്നുവിട്ടത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ നാല് അദ്ധ്യാപകരും ഹൈസ്കൂൾ വിഭാത്തിലെ നാല് അദ്ധ്യാപകരുമാണ് സമരാനുകൂലികളുടെ പകയ്ക്ക് ഇരയായത്. ഇവരിൽ അഞ്ചുപേരും വനിതകളാണ്.

പ്രധാന ഗേറ്റ് പൂട്ടിയിരുന്നെങ്കിലും സമീപത്തെ ചെറിയ ഗേറ്റിലൂടെ 11 അദ്ധ്യാപകരാണ് രാവിലെ സ്കൂളിൽ കയറിയത്. സമരാനൂകൂലികളെത്തി പണിമുടക്കിൽ പങ്കെടുക്കണമെന്ന് അറിയിച്ചപ്പോൾ മൂന്ന് അദ്ധ്യാപകർ തിരികെപ്പോയി. മറ്റുള്ളവർ മടങ്ങാൻ കൂട്ടാക്കാത്തതിൽ പ്രകോപിതരായ സമരാനുകൂലികൾ പ്രധാന ഗേറ്റിൽ വീണ്ടുമൊരു പൂട്ടിട്ട് പൂട്ടി. തുറന്നുകിടന്ന ഗേറ്റും പൂട്ടി. സ്കൂൾ ഓഫീസ് തുറക്കാത്തതിനാൽ അദ്ധ്യാപകർക്ക് രജിസ്റ്ററിൽ ഒപ്പിടാനായില്ല. പ്രിൻസിപ്പാളും ഹെഡ്മാസ്റ്ററും എത്തിയിരുന്നില്ല.

വൈകിട്ട് നാലോടെ സമരക്കാർ തന്നെയാണ് പൂട്ടുകൾ നീക്കി അദ്ധ്യാപകരെ പുറത്തിറക്കിയത്. സ്കൂളിലെ ഏതാനും ജീവനക്കാരെത്തി അദ്ധ്യാപകരെ ആശ്വസിപ്പിച്ചു. സംഭവത്തിൽ വിവിധ അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

ചുമതലയേൽക്കാൻ ആരും തയ്യാറാകാതിരുന്നതിനാൽ തലേദിവസമേ താക്കോൽ ഡി.ഇ.ഒയ്ക്ക് കൈമാറിയിരുന്നതായി പ്രിൻസിപ്പാളും ഹെഡ്മാസ്റ്ററും അറിയിച്ചു.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.