SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.02 PM IST

ദേശീയ വിദ്യാഭ്യാസ നയം ബ്രിട്ടീഷ് കോളനിവത്കരണ ചിന്ത മാറ്റാൻ:ഗവർണർ

Increase Font Size Decrease Font Size Print Page
t

കൊല്ലം:ബ്രിട്ടീഷുകാർ കൊണ്ടുവന്ന കോളനിവത്കരണ ചിന്തകൾ മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു.ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ വിദ്യാഭ്യാസ നയം പ്രത്യേക വിഭാഗത്തെയോ മതത്തെയോ ഉദ്ദേശിച്ചുള്ളതല്ല.പുതിയ നയം സാംസ്​കാരിക ഇടനാഴിയായി മാറും.തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹികമാറ്റത്തിനും ഉതകുന്നതായിരിക്കണം.ഉന്നത വിദ്യാഭ്യാസത്തിന് പ്രായവും പരിമിതികളുമില്ലെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ഉറപ്പാക്കിയെന്നും ഗവർണർ പറഞ്ഞു.ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ഉടനുണ്ടാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മന്ത്രി ആർ. ബിന്ദു പറഞ്ഞു.

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ,ജെ.ചിഞ്ചുറാണി എന്നിവർ വിശിഷ്ടാതിഥികളായി.ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.വി.പി.ജഗതിരാജ് സ്വാഗതം പറഞ്ഞു.രജിസ്ട്രാർ ഡോ.അഭിലാഷ് ബാബു,പരീക്ഷ കൺട്രോളർ ഡോ.ജെ.ഗ്രേഷ്യസ്,ഫിനാൻസ് ഓഫീസർ എം.എസ്. ശരണ്യ,സൈബർ കൺട്രോളർ ടി. ബിജുമോൻ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി.പി. പ്രശാന്ത്, ഡോ. സി. ഉദയകല, പി. ഹരിദാസ്, ഡോ. പി.പി. അജയകുമാർ, ഡോ. എ. ബാലകൃഷ്ണൻ, അഡ്വ. ജി. സുഗുണൻ, ഡോ. എം. ജയപ്രകാശ്, ഡോ. റെനി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.ബിരുദ​, ബിരുദാനന്തര കോഴ്‌​സുകൾ വിജയിച്ച പഠിതാകൾക്ക് ഗവർണർ സർട്ടിഫിക്കറ്റ് കൈമാറി. പ്രഥമ ബിരുദദാന ചടങ്ങിനും സമ്മേളനത്തിനും മുന്നോടിയായി സർവകലാശാല സെനറ്റ് യോഗവും നടന്നു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY