SignIn
Kerala Kaumudi Online
Sunday, 21 June 2026 9.44 PM IST

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്

s

ഹൈദരാബാദ്: കുടുംബ കലഹത്തെത്തുടർന്ന് നാല് വയസുള്ള ഇരട്ട പെൺകുട്ടികളെ പിതാവ് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തെലങ്കാനയിലെ കരിംനഗറിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. റൂറൽ ജൂബിലി നഗർ സ്വദേശിയായ കച്ചു ശ്രീശൈലമാണ് മക്കളായ ഗീതാൻഷിയെയും ഗീതാൻവികയെയും ക്രൂരമായി കൊലപ്പെടുത്തിയത്.

ആറ് വർഷം മുമ്പാണ് ശ്രീശൈലത്തിന്റെയും മൗനികയുടെയും വിവാഹം. പെൺകുട്ടികൾ ജനിച്ചത് മുതൽ ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ആൺകുട്ടികൾ ജനിക്കാത്തതിൽ ഏറെ അസ്വസ്ഥനായിരുന്നു. വെള്ളിയാഴ്ചയും തർക്കമുണ്ടായി. തുടർന്ന് ശ്രീശൈലം കുട്ടികളെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി കിണറ്റിലേക്ക് എറിയുകയായിരുന്നു. കുട്ടികൾക്ക് മുമ്പ് വിഷം നൽകിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ്

അറിയിച്ചു. നാട്ടുകാർ ശ്രീശൈലത്തെ പിടികൂടി മർദ്ദിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പ്രതിക്കെതിരെ ജനരോഷം ആളിക്കത്തുകയാണ്. സുരക്ഷ

പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360