SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.01 PM IST

ബ്രാണ്ടിയെ സംശയിക്കണ്ട, പേര് മലബാർ മിസ്റ്ററി

Increase Font Size Decrease Font Size Print Page

s

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിൽ പുതിയ മദ്യനിർമ്മാണശാല പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേർ 'മലബാർമിസ്റ്ററി'. നാളെ മന്ത്രി എം.ബി രാജേഷ് പുതിയ ബ്രാൻഡിന്റെ പേർ പ്രഖ്യാപിക്കുമെന്നാണ് ബെവ്കോ അറിയിച്ചിരുന്നതെങ്കിലും സംഗതി ലീക്കായി. പാലക്കാട് മേനോൻപാറയ്ക്ക് സമീപം പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്രിലറീസാണ് ഉത്പാദനം. ഗുണം മെച്ചവും വില കുറവും എന്നതായിരിക്കും പ്രത്യേകത.

മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബെവ്‌കോ പരസ്യം കോടതി കയറിയിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹർജി സമർപ്പിച്ചതിന് പിന്നാലെ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പിന്നാലെ പരസ്യം നൽകിയത് തങ്ങളല്ലെന്ന് സത്യവാങ്മൂലം നൽകി ബെവ്കോ തടിയൂരി. മദ്യത്തിന് പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.