
ഡൽഹി: കെ.പി.സി.സി ഒ.ബി.സി വകുപ്പ് ചെയർമാനായി രാജേഷ് സഹദേവനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നാമനിർദ്ദേശം ചെയ്തു..
ദീർഘനാളായി ശ്രീനാരായണ പ്രസ്ഥാനവുമായി ബന്ധമുള്ള അമ്പലപ്പുഴ വണ്ടാനം സ്വദേശിയായ രാജേഷ് സഹദേവൻ ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭയുടെ കീഴിലുള്ള യുവജനസഭയുടെ ചെയർമാനായി കഴിഞ്ഞ 4 വർഷമായി പ്രവർത്തിച്ചു വരുന്നു. കെ.പി.സി.സി ഒ.ബി.സി വിഭാഗം സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയാണ്.
എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകനായിരുന്നു. അസോസിയേഷൻ ഒഫ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ ഒഫ് കേരളയുടെ സംസ്ഥാന എക്സിക്യൂട്ടീവ് മുൻ അംഗമാണ്. വർക്കല മണ്ഡലത്തിൽ മത്സരിക്കാൻ താല്പര്യമുള്ളതായി രാജേഷ് സഹദേവൻ പറഞ്ഞു. അഡ്വ.ധന്യയാണ് ഭാര്യ. മക്കൾ:ദക്ഷിണ രാജേശ്വരി, ദശരഥ് നാരായണൻ.
ഫോട്ടോ: രാജേഷ് സഹദേവൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |