
തിരുവനന്തപുരം: എൽ.പി.ജി സിലിണ്ടർ വിതരണം ക്ഷാമം നിലനിൽക്കെ,സംസ്ഥാനത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതവും കേന്ദ്രം കുറച്ചു.പുതിയ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ ക്വാർട്ടറിലെ വിഹിതം 4068 കിലോ ലീറ്ററായും(40.68 ലക്ഷം ലീറ്റർ) നിശ്ചയിച്ചു.കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമായത്.
നിലവിലെ സാമ്പത്തിക വർഷത്തിൽ ഓരോ ക്വാർട്ടറിലും 5676 കിലോലീറ്റർ(56.76 ലക്ഷം ലീറ്റർ) ആയിരുന്നു കേരളത്തിനുള്ള വിഹിതം. എൽ.പി.ജി വിതരണ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മാർച്ചിൽ 1716 കിലോലീറ്റർ(17.16 ലക്ഷം ലീറ്റർ) പ്രത്യേക വിഹിതം കേരളത്തിന് അനുവദിച്ചിരുന്നു.ഇതാണോ പുതിയ സാമ്പത്തികവർഷം വിഹിതം കുറച്ചതെന്നും വ്യക്തമല്ല.
അതേസമയം,നിലവിലെ സാമ്പത്തികവർഷം അനുവദിച്ച വിഹിതം പൂർണമായി ഉപയോഗിക്കുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു.റേഷൻ കടകളിലൂടെയുളള മണ്ണെണ്ണ വിതരണം കുറവാണ്.റേഷൻ വ്യാപാരികൾ സ്റ്റോക്കെടുക്കാത്തതാണ് കാരണം.നേരിട്ടു പോയി സ്റ്റോക്കെടുക്കേണ്ടതിനാൽ കൂടുതൽ ട്രാൻസ്‌പോർട്ടേഷൻ നിരക്ക് വേണമെന്ന നിലപാടിലാണ് കാലങ്ങളായി വ്യാപാരികൾ.ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിനായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |