SignIn
Kerala Kaumudi Online
Saturday, 13 June 2026 10.03 AM IST

ധുരന്ധർ 2ൽ സംവിധായകന് സംഭവിച്ചത് അബദ്ധം; പീക്ക് ഡിറ്റയിലിംഗിലൂടെ തുറന്നുകാട്ടി സിനിമാപ്രേമികൾ

READ ENGLISH VERSION

dhurandhar-2

ബോ‌ക്‌സ്ഓഫീസിൽ വൻവിജയം നേടി പ്രദർശനം തുടരുകയാണ് റൻവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 നേടിയത്. കേരളത്തിലും വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടയിൽ ചിത്രത്തിന്റെ ഓരോ രംഗങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് അഭിപ്രായപ്രകടനം നടത്തുകയാണ് പ്രേക്ഷകർ. സംവിധായകന്റെ ബ്രില്യൻസിനെ വിശേഷിപ്പിക്കുന്നതിനായി പീക്ക് ഡീറ്റയിലിങ്ങുമായാണ് സിനിമാപ്രേമികൾ എത്തുന്നത്.

എന്നാൽ ഇങ്ങനെ പീക്ക് ഡീറ്റയിലിംഗ് നടത്തുന്നതിനിടെ സംവിധായകന് സംഭവിച്ച ഒരു ചെറിയ അബദ്ധം ചൂണ്ടിക്കാട്ടുവാനും ആരാധകർ മറക്കുന്നില്ല. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഫൈറ്റ് സീനിൽ കാമറ ഉപയോഗിച്ച് രംഗം ഷൂട്ട് ചെയ്യുന്ന ഛായാഗ്രഹകനെയും കാണാനാകും. കഥയിലും തിരക്കഥയിലും അങ്ങേയറ്റം ശ്രദ്ധപുലർത്തിയ സംവിധായകന് ഈ അബന്ധം എങ്ങനെയെന്നാണ് ആരാധകർ ചോദിക്കുന്നത്.

ഉദയ്‌ബർ ബന്ധു അവതരിപ്പിക്കുന്ന പിന്ദ കഥാപാത്രവുമായി റൻവീറിന്റെ കഥാപാത്രം ഫൈറ്റ് ചെയ്യുന്ന സീനിലാണ് സംഭവം. സീനിൽ ബാ‌ത്‌റൂമിൽ വച്ചിട്ടുള്ള കണ്ണാടിയിൽ ക്യാമറാമാനെയും കാണാനാകുന്നുണ്ട്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സംവിധായകനെ പ്രശംസിക്കാൻ ഉപയോഗിക്കുന്ന 'പീക്ക് ഡീറ്റയിലിംഗ്' എന്ന വാക്കുപയോഗിച്ചാണ് ഇതുസംബന്ധിച്ച ട്രോളുകളും നിറയുന്നത്.

അതേസമയം, ഈ ചെറിയ ഒരബദ്ധം ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നില്ലെന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്. ഇതിനിടെ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടുകളും സംശയം പ്രകടിപ്പിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOLLYWOOD, MOLLYWOOD, CRITICISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY