ശബരിമല: ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്നവരും ബുക്കിംഗിന് നിൽക്കുന്നവരും ചേർന്നുള്ള തിരക്ക് ഒഴിവാക്കാൻ ഇന്നുമുതൽ മുതൽ സ്‌പോട്ട് ബുക്കിംഗ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. 15 മുതൽ ഉച്ചകഴിഞ്ഞ് 3 തൊട്ട് വൈകുന്നേരം 5 വരെയുള്ള സ്ലോട്ടുകളിൽ ബുക്കുചെയ്ത തീർത്ഥാടകർ വൈകിട്ട് 6ന് ശേഷം എത്തണം. വെർച്വൽ ക്യൂ ബുക്കുചെയ്തവർക്ക് ഇത് സംബന്ധിച്ച് മെസേജ് നൽകിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗ് 15 മുതൽ 11 മണിക്ക് ശേഷമേ ഉണ്ടാകു.
9 മുതൽ വെർച്ച്വൽ ക്യൂ ബുക്കിംഗ് 50000 ആയും തത്സമയ ബുക്കിംഗ് 5000 ആയും നിജപ്പെടുത്തും. 13ന് 50000 ആയും മകരവിളക്ക് ദിവസമായ 14ന് 40000 ആയും 15ന് 60000 ആയും നിയന്ത്രിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |