അടൂർ: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ശ്രീകോവിൽനട ഇന്ന് വൈകിട്ട് 5 ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റിയാണ് നടതുറക്കുക. നാളെയാണ് ചിത്തിര ആട്ടത്തിരുനാൾ. ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നീ ചടങ്ങുകൾ വിശേഷാൽ വഴിപാടായി നടക്കും. രാത്രി 8 ന് നടയടയ്ക്കും. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് നടതുറക്കും മുമ്പുള്ള അവസാനപൂജയാണിത്. ഒാൺലൈനിൽ ബുക്കുചെയ്ത് എത്തുന്ന തീർത്ഥാടകർക്ക് നാളെ ദർശനം അനുവദിക്കും. രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ്, ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് കരുതണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |