തിരുവനന്തപുരം: ശബരിമല ദർശനത്തിന് കൊവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് സർട്ടിഫിക്കറ്റും 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന ആരോഗ്യവകുപ്പിന്റെ പഴയ ഉത്തരവ് പിൻവലിച്ച് പുതിയത് ഇറക്കി. വിവാദമായതിന് പിന്നാലെ ഉത്തരവിൽ ദേവസ്വം ബോർഡ് അടക്കം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പുതുക്കിയ ഉത്തരവിറക്കിയത്. ഇതിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |