തിരുവനന്തപുരം: നാടിന്റെ ബഹുസ്വരത ഊട്ടിയുറപ്പിക്കുന്നതിന് മത, സാംസ്കാരിക മാദ്ധ്യമ സാമൂഹ്യ സാഹിത്യ സാംസ്കാരിക പ്രമുഖരുമായി അഭിമുഖം നടത്തുന്നതിന്റെ ഭാഗമായി നാളെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തിരുവനന്തപുരത്തെത്തും.
രാവിലെ 10 മണിക്ക് തമ്പാനൂർ അപ്പോളോ ഡിമോറ ഹോട്ടലിലാകും തങ്ങൾ അഭിമുഖം നടത്തുക. വൈകിട്ട് മൂന്നിന് അയ്യങ്കാളി ഹാളിൽ തിരുവനന്തപുരം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |