കണ്ണൂർ: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഗൂഢാലോചനക്കുറ്റത്തിന് കേസെടുക്കണമെന്ന് മന്ത്രി സജി ചെറിയാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കി എൻജിനിയറിംഗ് കോളേജിൽ എസ്.എഫ്.ഐക്കാരനെ കൊല്ലണമെന്ന് പ്ലാൻ തയ്യാറാക്കിയതാണ്. അതിനാണ് യൂത്ത് കോൺഗ്രസുകാർ ആയുധവുമായി കോളേജ് ക്യാമ്പസിൽ എത്തിയത്. ഇതിന് മുമ്പും എസ്.എഫ്.ഐക്കാർ കോൺഗ്രസിന്റെയും മറ്റും കൊലക്കത്തിക്കിരയായിട്ടുണ്ട്. അന്നൊന്നും ഈ തരത്തിൽ ഒരു കെ.പി.സി.സി പ്രസിഡന്റും സംസാരിച്ചിട്ടില്ല. കേരളത്തിൽ ക്രിമിനൽ സംഘത്തെ ഉണ്ടാക്കുകയാണ് കെ. സുധാകരൻ. കൊലയാളികളെപ്പോലെ ഗൂഢാലോചനയിൽ പങ്കാളികളായവരെയും നിയമത്തിന്റെ മുന്നിൽ എത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |