തിരുവനന്തപുരം: സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷൻ ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവിറങ്ങി. 2014 ന് ശേഷം ആദ്യമായാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. 2015 ജനുവരി ഒന്നു മുതലുള്ള മുൻകാല പ്രാബല്യം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.അടിസ്ഥാന ശമ്പളത്തോടൊപ്പം 38 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് കിട്ടുന്ന തുകയോടൊപ്പം 4 ശതമാനം ഫിറ്റ്മെന്റ് ആനുകൂല്യം കൂടി ലഭ്യമാകും. 5 വർഷത്തിനു മുകളിൽ സർവീസുള്ളവർക്ക് പുതുക്കിയ സ്കെയിൽ ഒരു ഇൻക്രിമെന്റ് കൂടി അനുവദിച്ചു. വീട്ടുവാടക അലവൻസ് പരിഷ്കരിച്ച സ്കെയിലിന്റെ പത്ത് ശതമാനമായി നിജപ്പെടുത്തി. പരമാവധി 2250 ആയും നിർണയിച്ചിട്ടുണ്ട്. മെഡിക്കൽ അലവൻസ് പരമാവധി 2500 രൂപയായിരിക്കും. പുതുക്കിയ സ്കെയിലിൽ ശമ്പളം നിർണയിച്ച ശേഷം 2016മുതലുള്ള ഇൻക്രിമെന്റ് അനുവദിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പുതുക്കിയ സ്കെയിലിന് മുൻകാല പ്രാബല്യമുണ്ടെങ്കിലും വീട്ട് വാടക അടക്കമുള്ള അലവൻസുകൾക്ക് ഉത്തരവിറങ്ങിയ തീയതി മുതലായിരിക്കും പ്രാബല്യമുണ്ടാകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |