തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ശശികുമാർ അർഹനായി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപിച്ചത്. ദൃശ്യമാദ്ധ്യമരംഗത്തെ സമഗ്രസംഭവനകളെ മുൻനിറുത്തിയുള്ളതാണ് രണ്ടുലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന അവാർഡ്. കെ.സച്ചിദാനന്ദൻ ചെയർമാനും വെങ്കിടേഷ് രാമകൃഷ്ണൻ, എസ്.ശാരദക്കുട്ടി, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
കേരളത്തിൽ ഗൗരവമുള്ള ടെലിവിഷൻ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ശശികുമാറെന്ന് ജൂറി വിലയിരുത്തി. ഏഷ്യൻ കോളേജ് ഒഫ് ജേർണലിസത്തിന്റെ ചെയർമാനും ഏഷ്യാവിൽ ചീഫ് എഡിറ്ററുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |