കൊച്ചി: ബഫർ സോൺ വിഷയത്തിൽ സർക്കാർ വീണിടത്തുകിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയ തീരുമാനം കോടതിയിൽ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. കോടതിയിലല്ല, കേന്ദ്ര സർക്കാരിനാണ് കൊടുക്കേണ്ടത്. കേന്ദ്രമാണ് സുപ്രീം കോടതിയിൽ കൊടുക്കേണ്ടത്. ബഫർ സോണിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രത്തോടാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം 2019ൽ പിണറായി സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |