SignIn
Kerala Kaumudi Online
Saturday, 27 April 2024 9.40 AM IST

സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് 8 മത്സരങ്ങൾ കൊല്ലത്ത്

കൊല്ലം: സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് എട്ട് മത്സരങ്ങൾ 9 മുതൽ 13 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, ന്യൂ ഹോക്കി സ്റ്റേഡിയം, റെയിൽവേ കമ്മ്യൂണിറ്റി ഹാൾ, ആശ്രാമം മൈതാനം എന്നിവിടങ്ങളിലായി നടക്കും. 14 ജില്ലകളിൽ നിന്നായി നാലായിരത്തിൽപ്പരം കായികതാരങ്ങളും ടീം മാനേജർമാരും ഒഫീഷ്യൽസും എസ്കോർട്ടിംഗ് അദ്ധ്യാപകരും മേളയിൽ പങ്കെടുക്കും. 9 രാവിലെ 7.30ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ പതാക ഉയർത്തും. 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേലിന്റെ അദ്ധ്യക്ഷതയിൽ എം.നൗഷാദ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തും. ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ ഹോക്കി, ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ഹാൻഡ് ബാൾ, റെയിൽവേ കമ്മ്യൂണിറ്റി ഹാളിൽ ജൂഡോ എന്നീ മത്സര ഇനങ്ങൾ നടക്കും. സബ് ജൂനിയർ (അണ്ടർ 14), ജൂനിയർ (17), സീനിയർ (19) വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ ഉണ്ടാവും. ആശ്രാമം മൈതാനത്ത് നടക്കുന്ന ബേസ് ബാൾ മത്സരത്തിൽ സീനിയർ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമാണ് മത്സരമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഡി.ഇ. ഒ ജെ.തങ്കമണി , ഡിസ്. സ്പോർട്സ് കോ-ഓർഡിനേറ്റർ മുഹമ്മദ് റാഫി, സെക്രട്ടറി എ.ആർ. എസ്. പ്രദീപ്കുമാർ, മീഡിയാകൺവീനർ സിനോ പി. ബാബു, സ്വീകരണ കമ്മിറ്റി കൺവീനർ കെ. സന്തോഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL GAMES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.