SignIn
Kerala Kaumudi Online
Friday, 26 April 2024 3.14 PM IST

യൂണിഫോം, പാഠപുസ്തകം വിതരണോദ്ഘാടനം

book

തിരുവനന്തപുരം: കൊവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 2021-22 അദ്ധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം, ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മന്ത്രിമാരായ രാജീവ്, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി ഒന്നാം ക്ലാസ് വിദ്യാർത്ഥി വി.കൗശലിന്റെ അമ്മ അശ്വതിക്ക് നൽകി നിർവഹിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണോദ്ഘാടനം കാവ്യ എന്ന വിദ്യാർത്ഥിനിയുടെ അച്ഛൻ മഹേഷിന് നൽകി മന്ത്രി ആന്റണി രാജുവും മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണോദ്ഘാടനം ദേവയാനി എന്ന വിദ്യാർത്ഥിനിയുടെ അമ്മ അരുണയ്ക്ക് നൽകി മന്ത്രി ജി.ആർ. അനിലും നിർവഹിച്ചു.

288 ടൈറ്റിലുകളിലായി 2.62 കോടി ആദ്യവാല്യം പുസ്തകങ്ങളാണ് 13,064 സൊസൈറ്റികൾ വഴി വിതരണം ചെയ്യുന്നത്. ലോക്ക്ഡൗൺ സമയത്ത് പുസ്തക വിതരണം തടസപ്പെട്ടിരുന്നെങ്കിലും പ്രത്യേക ഇളവ് ലഭിച്ചതിനാൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. 9,39,107 കുട്ടികൾക്കാണ് യൂണിഫോം നൽകുക. 39 ലക്ഷം മീറ്റർ തുണിയാണ് ഇതിനു വേണ്ടത്. യൂണിഫോം നൽകാത്ത കുട്ടികൾക്ക് അലവൻസായി 600 രൂപ നൽകും.
മേയർ എസ്.ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു, എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.

പ്ര​വേ​ശ​നോ​ത്സ​വം​:​ ​സ്കൂ​ൾ​ ​ത​ല​ത്തി​ൽ​ ​സ​മ​യം​ ​ക്ര​മീ​ക​രി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തെ​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​രാ​വി​ലെ​ 8.30​ന് ​കോ​ട്ട​ൺ​ഹി​ൽ​ ​സ്‌​കൂ​ളി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​മ​ന്ത്രി​മാ​രാ​യ​ ​വി.​ശി​വ​ൻ​കു​ട്ടി,​ ​ആ​ന്റ​ണി​ ​രാ​ജു,​ ​ജി.​ആ​ർ.​ ​അ​നി​ൽ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഡി.​സു​രേ​ഷ്‌​കു​മാ​ർ,​ ​മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ച​ട​ങ്ങ് ​കൈ​റ്റ് ​വി​ക്ടേ​ഴ്സി​ലൂ​ടെ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യും.​ ​തു​ട​ർ​ന്ന് ​സ്‌​കൂ​ളു​ക​ൾ​ക്ക് ​ത​ങ്ങ​ളു​ടെ​ ​സൗ​ക​ര്യ​പ്ര​കാ​രം​ 9.30​നോ​ 10​നോ​ ​പ്ര​വേ​ശ​നോ​ത്സ​വം​ ​ന​ട​ത്താം.​ ​കു​ട്ടി​ക​ൾ​ ​കൂ​ടു​ത​ലു​ള്ള​ ​സ്കൂ​ളി​ൽ​ ​ക്ലാ​സ് ​അ​ടി​സ്ഥാ​ന​ത്തി​ലും​ ​പ്ര​വേ​ശ​നോ​ത്സ​വം​ ​സം​ഘ​ടി​പ്പി​ക്കാം.
വി​ക്ടേ​ഴ്സി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​ ​സി​നി​മാ​താ​ര​ങ്ങ​ളാ​യ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​കു​ട്ടി​ക​ളെ​ ​സ്വാ​ഗ​തം​ ​ചെ​യ്യും.

ഫ​സ്റ്റ്‌​ബെ​ൽ​ 2.0​:​ ​മു​ദ്രാ​ഗാ​നം​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം​:​ ​ജൂ​ൺ​ ​ഒ​ന്ന് ​മു​ത​ൽ​ ​കൈ​റ്റ് ​വി​ക്ടേ​ഴ്സി​ൽ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ന്ന​ ​'​ഫ​സ്റ്റ്‌​ബെ​ൽ​ 2.0​'​ ​എ​ന്ന് ​പേ​രി​ട്ട​ ​ഡി​ജി​റ്റ​ൽ​ ​ക്ലാ​സു​ക​ളു​ടെ​ ​മു​ദ്രാ​ഗാ​നം​ ​കൈ​റ്റ് ​സ്റ്റു​ഡി​യോ​യി​ൽ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​കൈ​റ്റ് ​സി.​ഇ.​ഒ​ ​കെ.​അ​ൻ​വ​ർ​ ​സാ​ദ​ത്ത്,​ ​സീ​നി​യ​ർ​ ​ക​ണ്ട​ന്റ് ​എ​ഡി​റ്റ​ർ​ ​കെ.​മ​നോ​ജ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.
മു​ദ്രാ​ഗാ​ന​ത്തി​ൽ​ ​'​കൃ​ത​'​ ​എ​ന്ന​ ​സ്വ​ത​ന്ത്ര​ ​അ​നി​മേ​ഷ​ൻ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള​ ​പെ​യി​ന്റിം​ഗ് ​അ​നി​മേ​ഷ​നാ​ണ് ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
സു​ധീ​ർ​ ​പി.​വൈ​യാ​ണ് ​ആ​നി​മേ​ഷ​ൻ​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.​ ​സം​ഗീ​തം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത് ​സു​മേ​ഷ് ​പ​ര​മേ​ശ്വ​ര​നും​ ​രാ​ജീ​വ് ​ശി​വ​യും.​ ​കോ​ട്ട​ൺ​ഹി​ൽ​ ​ഗ​വ.​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​പി.​ശി​വ​ങ്ക​രി​യും​ ​മൂ​ന്നു​ ​വ​യ​സു​കാ​ര​ൻ​ ​അ​ഹാ​ൻ​ദേ​വും​ ​ശ​ബ്ദം​ ​ന​ൽ​കി​യി​ട്ടു​ണ്ട്‌.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​വേ​ശ​നോ​ത്സവ
സ​ന്ദേ​ശം​ ​:​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ ​കു​ട്ടി​ക​ളു​ടെ​ ​വീ​ടു​ക​ളി​ൽ​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് ​മു​ൻ​പാ​യി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സ​ന്ദേ​ശം​ ​എ​ത്തി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​അ​ദ്ധ്യാ​പ​ക​ർ.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സ​ന്ദേ​ശം​ ​അ​ച്ച​ടി​ച്ച​ ​ആ​ശം​സാ​ ​കാ​ർ​ഡു​ക​ൾ​ ​തി​ങ്ക​ളാ​ഴ്‌​ച​യ്‌​ക്ക​കം​ ​കു​ട്ടി​ക​ൾ​ക്ക് ​എ​ത്തി​ക്കാ​നാ​ണ് ​നി​ർ​ദ്ദേ​ശം.​ ​ഉ​പ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​ല​ഭ്യ​മാ​ക്കു​ന്ന​ ​കാ​ർ​ഡു​ക​ൾ​ ​അ​വ​രാ​ണ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​എ​ത്തി​ക്കേ​ണ്ട​ത്.​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​ർ​ ​ഇ​വ​ ​അ​ദ്ധ്യാ​പ​ക​ർ,​ ​പി.​ടി.​എ,​ ​എ​സ്.​എം.​സി,​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​മു​ഖേ​ന​ ​കു​ട്ടി​ക​ൾ​ക്ക് ​എ​ത്തി​ക്ക​ണം.
കൊ​വി​ഡ് ​ഭീ​തി​ ​തു​ട​രു​മ്പോ​ൾ​ ​ഈ​ ​ഡ്യൂ​ട്ടി​ക്ക് ​നി​യോ​ഗി​ച്ച​തി​ൽ​ ​അ​ദ്ധ്യാ​പ​ക​രും​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളും​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​ലോ​ക്ക്ഡൗ​ണി​ൽ​ ​നാ​ല് ​ല​ക്ഷ​ത്തി​ല​ധി​കം​ ​ഒ​ന്നാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വീ​ടു​ക​ളി​ൽ​ ​പോ​വു​ക​ ​പ്രാ​യോ​ഗി​ക​വു​മ​ല്ല.​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ​ ​പി​ടി​പ്പ​ത് ​ജോ​ലി​ ​അ​ദ്ധ്യാ​പ​ക​ർ​ക്കു​ണ്ട്.​ ​പാ​ഠ​പു​സ്ത​ക​ ​വി​ത​ര​ണം,​​​ ​ഭ​ക്ഷ്യ​കി​റ്റ് ​വി​ത​ര​ണം,​​​ ​കൊ​വി​ഡ് ​അ​നു​ബ​ന്ധ​ ​ചു​മ​ത​ല​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​തീ​ർ​ക്ക​ണം.​ ​ഇ​തി​നി​ട​യി​ൽ​ ​പു​തി​യ​ ​ഡ്യൂ​ട്ടി​ ​അ​ധി​ക​ ​ഭാ​ര​മാ​കും.​ ​ഓ​ൺ​ലൈ​നി​ൽ​ ​എ​ല്ലാ​ ​സ​ന്ദേ​ശ​വും​ ​കു​ട്ടി​ക​ൾ​ക്ക് ​എ​ത്തി​ക്കാ​ൻ​ ​സം​വി​ധാ​നം​ ​ഉ​ണ്ട​ന്നും​ ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​സ​ലാ​ഹു​ദ്ദീ​നും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി.​പ്ര​ദീ​പും​ ​പ​റ​ഞ്ഞു.
എ​ന്നാ​ൽ​ ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശ​മ​ല്ലെ​ന്നും​ ​ക​ഴി​യു​ന്ന​ത്ര​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​സ​ന്ദേ​ശം​ ​എ​ത്തി​ക്കാ​നാ​ണ് ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​കെ.​ജീ​വ​ൻ​ ​ബാ​ബു​ ​പ​റ​ഞ്ഞു.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​സ്‌​കൂ​ളി​ലെ​ത്താ​ൻ​ ​ക​ഴി​യാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​വേ​ശ​നോ​ത്സ​വം​ ​അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ല​ക്ഷ്യ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഓ​ൺ​ലൈ​ൻ​ ​പ​ഠ​നം​ ​മെ​ച്ച​പ്പെ​ടു​ത്ത​ണം​:​ ​സം​യു​ക്ത​ ​അ​ദ്ധ്യാ​പ​ക​ ​സ​മി​തി

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ ​കൂ​ടു​ത​ൽ​ ​മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​എ​ല്ലാ​ ​കു​ട്ടി​ക​ൾ​ക്കും​ ​പ​ഠ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ​സം​യു​ക്ത​ ​അ​ദ്ധ്യാ​പ​ക​ ​സ​മി​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​സ്കൂ​ളു​ക​ളി​ലെ​ത്തി​ക്ക​ണം.​ ​എ​സ്.​എ​സ്.​കെ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​സ​ഹാ​യ​ക​ര​മാ​ക്കു​ക,​​​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​കൊ​വി​ഡ് ​ഡ്യൂ​ട്ടി​ ​സ്കൂ​ൾ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ത​ട​സ​മാ​കാ​ത്ത​ ​രീ​തി​യി​ൽ​ ​ക്ര​മീ​ക​രി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​യോ​ഗം​ ​ഉ​ന്ന​യി​ച്ചു.
സ​മി​തി​ ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​ൻ​ ​വി.​കെ.​ ​അ​ജി​ത് ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​വി​വി​ധ​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളാ​യ​ ​എം.​സ​ലാ​ഹു​ദ്ദീ​ൻ,​​​ ​അ​ബ്ദു​ൾ​ ​ഖാ​ദ​ർ,​​​ ​അ​രു​ൺ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.
പു​തി​യ​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​സി.​പ്ര​ദീ​പ് ​(​ചെ​യ​ർ​മാ​ൻ​)​​,​​​ ​ക​രിം​ ​പ​ടു​കു​ണ്ടി​ൽ​ ​(​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​)​​,​​​ ​എ.​വി.​ ​ഇ​ന്ദു​ലാ​ൽ​ ​(​ട്ര​ഷ​റ​ർ​)​​​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL OPENING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.