തിരുവനന്തപുരം: കൃത്യമായ മുന്നൊരുക്കങ്ങളോടു കൂടിയായിരിക്കണം സ്കൂളുകൾ തുറക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഐ.എം.എ സർക്കാരിന് കത്തയച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരടക്കമുള്ള എല്ലാവരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും വാക്സിൻ എടുത്തവരാണെന്ന് ഉറപ്പാക്കണം.
ക്ലാസുകൾക്ക് ഇടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്കൂളുകളിൽ ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഒഴിവാക്കുന്നതാണ് നല്ലത്. ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രം ഇരിക്കണം. കുട്ടികൾക്ക് സ്കൂളുകളിൽ വാക്സിൻ നൽകണമെന്നും ഐ.എം.എ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |