SignIn
Kerala Kaumudi Online
Friday, 19 April 2024 8.02 AM IST

സിസ്റ്റർ സെലിന് ഇത് സഹനത്തിന്റെ പാത

mudi

കൽപ്പറ്റ:ഇത് സിസ്റ്റർ സെലിൻ കെ തോമസ്.വയസ് 75 .ജില്ലാ ആശുപത്രിയിൽ നിന്ന്

ഉയർത്തിയ വയനാട് മെഡിക്കൽ കോളേജിൽ 28 വർഷമായി ഇവരുണ്ട്. ആരോരുമില്ലാതെ ആശുപത്രിയിലെത്തുന്നവർക്ക് കൂട്ടായി, താങ്ങായി, തണലായി, ആശ്വാസമായി....

പാവപ്പെട്ട രോഗികൾക്ക് വേണ്ടിയാണ് ഇവരുടെ ജീവിതം.സഹനത്തിന്റെ പാതയിലാണിവർ.കാലത്ത് ഏഴരയോടെ മെഡിക്കൽ കോളേജാശുപത്രിയിൽ

എത്തുന്ന ഇവർ പതിമൂന്നോളം ഡിപ്പാർട്ട്മെന്റുകളിലെ വിവിധ വാർഡുകളിലേക്കാണ് പാേകുന്നത്.ചുറ്റും ഒന്ന് കണ്ണോടിച്ചാൽ സഹായാഭ്യർത്ഥനയുമായി അലയുന്ന കണ്ണുകൾ.പിന്നെ, സേവനം തുടങ്ങുകയായി.മലമൂത്ര വിസർജ്ജനത്താൽ പുരണ്ട് കഴിയുന്ന രോഗിയുടെ അടുത്തേക്ക് അറപ്പില്ലാതെ ഓടിയെത്തി അവരെ പിടിച്ചെഴുന്നേൽപ്പിച്ച് കഴുകി വൃത്തിയാക്കും.കുളിപ്പിക്കേണ്ടവരെ കുളിപ്പിക്കും. ഭക്ഷണം കഴിക്കാൻ കഴിയാത്തവർക്ക് വാരിക്കൊടുക്കും.ക്ഷൗരം ചെയ്യാത്തവർക്ക് അതും ചെയ്ത് കൊടുക്കും. മരുന്ന്

വാങ്ങിക്കൊടുക്കാനും വസ്ത്രമില്ലാത്തവർക്കും അതെത്തിച്ച് കൊടുക്കാനും എന്തിനും ഏതിനും സിസ്റ്റർ സെലിൻ ഉണ്ട്.

ആരോരുമില്ലാതെ അവശ നിലയിൽ ആരെങ്കിലും എത്തിയാൽ സിസ്റ്റർ സെലിന്റെ 9745318059 നമ്പർ ഫോണിലേക്ക് മെഡിക്കൽ കോളേജിൽ നിന്ന് കോൾ പായും. 'ഉടൻ വരണം. ഒരു രോഗി എത്തിയിട്ടിട്ടുണ്ട്. അവർക്ക് സഹായം വേണം.' ചിലപ്പോൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല.കിട്ടിയ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് കുതിക്കും. പിന്നെ രോഗിക്കൊപ്പം. ആശുപത്രിയുടെ ഗേറ്റ് കടന്നാൽ ദൈവത്തിന്റെ കരം വാർഡുകളിലേക്ക് വലിച്ച് കയറ്റുന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്ന് സിസ്റ്റർ പറയുന്നു.സിസ്റ്ററുടെ കണ്ണിൽ ,രോഗം ബാധിച്ച് അവശരായി കിടക്കുന്നവർക്കൊക്കെ ഒരേ മുഖം. ജാതിയും മതവുമില്ല.സ്ത്രീ പുരുഷ ഭേദമില്ല. ഇവർ ദൈവത്തിന്റെ മക്കൾ.അവർക്ക് മുന്നിൽ നന്മമരമായി കാരുണ്യത്തിന്റെ നിറകുടമായി സിസ്റ്റർ സെലിൻ.ആലംബഹീനരിലേക്ക്,അശരണരിലേക്ക് ദൈവത്തിന്റെ വിളിയായി.

കരുതലായി

സ്പന്ദനം

സിസ്റ്റർ സെലിൻ.മുമ്പൊക്കെ കാരുണ്യ പ്രവർത്തനത്തിന് സിസ്റ്റർ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്.എന്നാൽ ഇന്ന് പ്രമുഖ വ്യവസായിയും മനുഷ്യ സ്നേഹിയുമായ ജോസഫ് ഫ്രാൻസീസ് വടക്കേടത്ത് രക്ഷാധികാരിയായ സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായം സേവന പ്രവർത്തനത്തിന് ലഭിക്കുന്നുണ്ട്.ജില്ലാ ആശുപത്രിയിൽ നിന്ന് വിരമിച്ച ഡോ:എ.ഗോകുൽദേവാണ് സ്പന്ദനത്തിന്റെ പ്രസിഡന്റ്. .ജില്ലാ ജയിലിലെ വനിതാ സെല്ലിലെ തടവുകാർക്ക് തുണികൾ വാങ്ങിക്കൊടുക്കും.അവരെക്കൊണ്ട് രോഗികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ തുന്നി വാങ്ങും.പ്രഭാതത്തിൽ ഉണരുമ്പോൾ തനിക്ക് ആവശ്യമുളളതെല്ലാം എത്തിച്ച് തരണേയെന്ന് പ്രാർത്ഥിക്കും. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ വേണ്ടതെല്ലാം അത്ഭുതം പാേലെ ലഭിക്കും.മുന്നോട്ട് നീങ്ങാൻ സഹായിക്കുന്നത് ഈ ശക്തിയാണെന്ന് സിസ്റ്റർ സെലിൻ പറയുന്നു.

സിസ്റ്റർ സെലിന്റെ കുടുംബത്തിൽ മൂത്ത സഹോദരിയും സേവന പാതയിൽ തന്നെ.ചാലക്കുടിക്കടുത്ത കൊരട്ടയിലെ സമരിറ്റൻ സന്ന്യാസ സഭയിലെ അംഗമായ സിസ്റ്റർ ആലീസ് കുഷ്ഠ രോഗികൾക്ക് വേണ്ടി ജീവിതം സമർപ്പിച്ചവരാണ്. ഇപ്പോൾ മാനസിക രോഗികൾക്ക് താങ്ങുംതണലുമായി പ്രവർത്തിക്കുന്നു.പിന്നെയുളള ഒരു സഹോദരൻ വൈദീകൻ..വയനാട്ടിൽ പുതുശ്ശേരി സെന്റ് മേരീസ് ചർച്ചിലെ ഫാ:ഫ്രാൻസീസ് പുത്തുകല്ലിങ്കൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SELIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.