
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രം കൊണ്ടുവന്ന വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ ബില്ലിനെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെമിനാർ ഇന്ന്.ബിൽ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിലും ഉന്നതവിദ്യാഭ്യാസ ഭരണനിർവ്വഹണത്തിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് സെമിനാർ.ഇന്ന് രാവിലെ 10.30ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ അദ്ധ്യക്ഷനാവും.ജോൺ ബ്രിട്ടാസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |