
ആറ്റുകാൽ പൊങ്കാല ദിനത്തിലെ തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നടി മല്ലികാ സുകുമാരൻ. 'പറഞ്ഞപോലെ എല്ലാം പൂർത്തിയാക്കിയെന്ന' മേയറുടെ ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു മല്ലികയുടെ അഭിനന്ദനം.
'ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല. മറിച്ച് സാധാരണക്കാരുടെ മനസിൽ മങ്ങാതെ മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണ്. സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി. ഞാൻ വളരെ മുൻപേ പറഞ്ഞതാണ്. ആരാധ്യനായ മേയർക്ക് അഭിനന്ദനങ്ങൾ. രാജേഷ്... എല്ലാ ഭാവുകങ്ങളും'- എന്നാണ് പോസ്റ്റർ പങ്കുവച്ച് നടി കുറിച്ചത്.
'ഇതാകണം മേയർ. പൊങ്കാല ദിവസം വെളുപ്പിനെ പൊങ്കാലയിടുന്ന ഭക്തർക്കിടയിലെത്തിയ മേയർ രാജേഷും ടീമും ഭംഗിയായി പൊങ്കാല നടത്തി. ടാങ്കറിൽ വെള്ളമെത്തിച്ചു. പൊങ്കാല കഴിഞ്ഞ് റോഡെല്ലാം ക്ളീനാക്കി. കൃത്രിമ മഴ പെയ്യിച്ച് റോഡ് കഴുകി. എല്ലാം പൂർത്തിയാക്കി വീട്ടിൽ പോയപ്പോൾ സമയം അടുത്തദിവസം വെളുപ്പിനെ 2.10, ബിഗ് സല്യൂട്ട്'- എന്നും മല്ലിക സുകുമാരൻ പോസ്റ്ററിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |