കൊച്ചി: ധീരജ് വധത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിലുണ്ടായ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷത്തിൽ പത്ത് കെ.എസ്.യു പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ പ്രവർത്തകനും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കെ.എസ്.യുവിലെ അമൽ ടോമിയും എസ്.എഫ്. ഐയിലെ അഖിൽ ബാബുവും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഒരു വിദ്യാർത്ഥിനിയും പരിക്കേറ്റവരിലുണ്ട്. എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിൽ പ്രതിഷേധ പ്രകടനത്തിന് ഒരുങ്ങുന്നതിനിടെയാണ് സംഭവം. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ആർക്കെതിരെയും കേസെടുത്തിട്ടില്ല. മഹാരാജാസിലും ലാ കോളേജിലും പൊലീസ് സംഘം കാവലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |