41-ാം അവതരണം ശബരിമലയിൽ
കോഴിക്കോട്: 41 അയ്യപ്പ ക്ഷേത്രങ്ങളിൽ ഹരിവരാസന നൃത്തമവതരിപ്പിച്ച് ശബരിമല കയറാനൊരുങ്ങി കുഞ്ഞുദേവിക. അടുത്തമാസമാണ് ശബരിമല കയറുന്നത്. തീയതി നിശ്ചയിച്ചിട്ടില്ല.കോഴിക്കോട് കുരുവശ്ശേരി പൊന്മന അയ്യപ്പക്ഷേത്രത്തിലാകും ആദ്യാവതരണം.തുടർന്ന് സന്നിധാനത്തേക്കുള്ള യാത്രാവഴിയിലെയും അയ്യപ്പ ക്ഷേത്രങ്ങളിൽ നൃത്തം അവതരിപ്പിക്കും.41ാമത് അവതരണം സന്നിധാനത്തായിരിക്കും.അച്ഛൻ ദീപനും അമ്മ സിൻസിയുമൊത്ത് ക്ഷേത്രങ്ങളുടെ പട്ടിക തയ്യറാക്കുന്ന തിരക്കിലാണിപ്പോൾ.
നാല് വർഷമായി നൃത്തം പഠിക്കുന്ന ദേവിക മലാപ്പറമ്പ് ലിറ്റിൽ കിംഗ്സ് സ്കൂളിലെ നാലാംക്ളാസ് വിദ്യാർത്ഥിയാണ്.ദേവികയുടെ അഞ്ചാമത്തെ ശബരിമല യാത്രയാണിത്.നല്ലൊരു പരിസ്ഥിതി സ്നേഹി കൂടിയായ ദേവിക വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം ലഭിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ വിദ്യാർത്ഥിയാണ്.വനിതശിശുക്ഷേമ വകുപ്പിന്റെ ഇത്തവണത്തെ ഉജ്വലബാല്യം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.നിലനാണ് ദേവികയുടെ സഹോദരൻ.
ബാക്കിയായ തെെകൾ നട്ട് തുടക്കം
ഒന്നാംക്ളാസിലായിരിക്കെ പരിസ്ഥിതി ദിനത്തിന് നട്ടതിൽ ബാക്കിയായ 16 തെെകൾ സ്കൂളധികൃതർ ദേവികയ്ക്ക് നൽകി. ഇവ നട്ടാണ് തുടക്കം. പരിസ്ഥിതി പ്രവർത്തകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ റോഡിന്റെ വശങ്ങൾ,ക്ഷേത്രങ്ങൾ,കാവുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ തെെകൾ നട്ടു.
അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ശോഭീന്ദ്രൻ, നിറവ് സംഘടനയുടെ ബാബു തുടങ്ങിയവർ പ്രോത്സാഹിപ്പിച്ചു.
വിതറിയത് 4,000 വിത്തുകൾ
നട്ടത് 718 തെെകൾ
മുളപ്പിച്ചത് 2,000 വിത്തുകൾ
സൗജന്യമായി നൽകിയത് 315 തൈകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |