മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി
കൊച്ചി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്നുള്ള കേസിൽ കൊട്ടാരക്കര സ്വദേശി ഷാജ് കിരണും സുഹൃത്ത് വയനാട് സ്വദേശി കെ. ഇബ്രായിയും പ്രതികളല്ലെന്നും ഇവർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർനടപടികൾ അവസാനിപ്പിച്ചു. ഇവരെ ചോദ്യം ചെയ്യാൻ മുൻകൂർ നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന അഭിഭാഷകന്റെ ആവശ്യവും ജസ്റ്റിസ് വിജു എബ്രഹാം അനുവദിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തലുകളെത്തുടർന്ന് പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് പരിചയപ്പെടുത്തി ഇവർ പാലക്കാട്ടെ ഓഫീസിൽ വന്നെന്നും മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |