SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.27 PM IST

പഠിക്കാൻ മിടുമിടുക്കി, അതേ മിടുക്കോടെ ഗ്രീഷ്മ കൊലപാതകവും ആസൂത്രണം ചെയ്തു; പക്ഷേ...

Increase Font Size Decrease Font Size Print Page

greeshma

തിരുവനന്തപുരം: പഠിക്കാൻ മിടുമിടുക്കിയായ ഗ്രീഷ്മ ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണ മികവോടെയായിരുന്നു ഗ്രീഷ്മ എല്ലാം ചെയ്തത്. പക്ഷേ, പൊലീസ് ഗ്രീഷ്മയുടെ നീക്കങ്ങൾ എല്ലാം ഒന്നൊന്നായി തകർത്തു.

മാതാപിതാക്കളുടെ ഏകമകളാണ് ഗ്രീഷ്മ. പഠിക്കാൻ മിടുക്കിയും. തമിഴ്നാട് എം എസ് സർവകലാശാലയിൽ നിന്ന് നാലാം റാങ്കോടെയായിരുന്നു ഗ്രീഷ്മ ബിരുദം നേടിയത്. ഹൊറർ സിനിമകളുടെ കടുത്ത ആരാധികായിരുന്നു ഗ്രീഷ്മ. പൊലീസിന്റെ അന്വേഷണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനും ഗ്രീഷ്മയ്ക്കായതും ഇതുകൊണ്ടായിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്കുമുന്നിൽ ഗ്രീഷ്മ പതറിയില്ല. ലോക്കൽ പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. അവർ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ ഷാരോണുമായുള്ള 'ദിവ്യ പ്രണയത്തെക്കുറിച്ച്' ഗ്രീഷ്മ വാചാലയായി. അത്തരത്തിൽ പ്രണയിക്കുന്ന ഒരാൾക്ക് തന്റെ കാമുകനെ എങ്ങനെ കൊല്ലാനാവും എന്ന് ഗ്രീഷ്മ ചോദിച്ചപ്പോൾ പൊലീസിനും ഉത്തരംമുട്ടി.

ഗ്രീഷ്മ പറഞ്ഞതത്രയും ലോക്കൽ പൊലീസ് ഒരുവേള വിശ്വസിച്ചു. പക്ഷേ,അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച് ഗ്രീഷ്മയ്ക്കുള്ള കുരുക്ക് മുറുക്കുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമിരുത്തിയും ഒറ്റയ്ക്കുമുള്ള ചോദ്യംചെയ്യലിൽ കുറ്റം ഏറ്റുപറഞ്ഞു. നേരത്തേ മനഃപാഠമാക്കിയിരുന്ന നുണകൾ ഒന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ വിലപ്പോയില്ല. പതറിപ്പോയ ഗ്രീഷ്മ താൻ ചെയ്ത കാര്യങ്ങൾ മറച്ചുപിടിക്കാൻ പറഞ്ഞ നുണകൾ തന്നെ ഗ്രീഷ്മയ്ക്ക് കുരുക്കായി മാറുകയും ചെയ്തു.

കഷായം കുറിച്ച് നൽകിയെന്ന് പറഞ്ഞ ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികൾ എതിരായതോടെ ഗ്രീഷ്മ ശരിക്കും കുടുങ്ങുകയായിരുന്നു. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും പൊലീസിന് തുമ്പായി. ഒടുവിൽ കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.

TAGS: SHAROON MURDER CASE, GREESHMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY