SignIn
Kerala Kaumudi Online
Friday, 26 April 2024 11.04 PM IST

ഷവർമ്മ കഴിച്ച് മരണം: 3 പേർ റിമാൻഡിൽ; വാൻ കത്തിച്ചു

sp-vaibhav-saksena

കാസർകോട്: ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിക്കുകയും 31 കുട്ടികൾ ഉൾപ്പെടെ 37 പേർ ആശുപത്രിയിലാവുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നു പേരെയും ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജ്‌സിട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ഷവർമ്മ വിളമ്പിയ ചെറുവത്തൂർ ടൗണിലെ ഐഡിയൽ ഫുഡ്പോയിന്റ് കൂൾബാറിന്റെ മാനേജിംഗ് പാ‌ർട്ണർ മംഗളൂരു കൊല്ല്യ സ്വദേശി അനക്സ്ഗർ (58), ഷവർമ്മ മേക്കർ നേപ്പാൾ സലക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാമിലാൽ സ്വദേശി സന്ദേശ് റായി (28), പടന്ന റഹ്മാനിയ മദ്രസയ്ക്കു സമീപം താമസിക്കുന്ന ഭീമനടി ഓട്ടപദവ് സ്വദേശി ടി. അഹമ്മദ് (45) എന്നിവരാണ് റിമാൻഡിലായത്. അതിനിടെ, സ്ഥാപനത്തിന്റെ പിന്നിൽ നിറുത്തിയിട്ടിരുന്ന കെ. എൽ 7439 നമ്പർ ഒമ്‌നി വാൻ അജ്ഞാതർ തീവച്ചുനശിപ്പിച്ച നിലയിൽ കണ്ടെത്തി.

സംഭവ ദിവസംതന്നെ ചന്തേര ഇൻസ്‌പെക്ടർ പി. നാരായണനും സംഘവും കസ്റ്റഡിയിലെടുത്ത അനക്‌സ്ഗറിന്റെയും സന്ദേശ് റായിയുടെയും അറസ്റ്റ് തിങ്കളാഴ്ചയും അഹമ്മദിന്റെ അറസ്റ്റ് ഇന്നലെയുമാണ് രേഖപ്പെടുത്തിയത്. മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കൂൾ ബാറിന്റെ ഉടമ ചെറുവത്തൂർ പിലാവളപ്പിൽ സ്വദേശിയും കാലിക്കടവിൽ താമസക്കാരനുമായ കുഞ്ഞഹമ്മദിന്റേതാണ് ബേക്കറി. ഇപ്പോൾ ഗൾഫിലുള്ള ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യും. കുഞ്ഞഹമ്മദിന്റെ മരുമകനാണ് അറസ്റ്റിലായ അനക്സ്ഗർ. പ്ലസ് വൺ ട്യൂഷനു ചേരാൻ സമീപത്തെ പാരലൽ കോളേജിലെത്തിയ ദേവനന്ദ(16)യാണ് മരിച്ചത്.

 പ്രത്യേകസംഘം അന്വേഷിക്കും

സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സ്ഥാപനം സന്ദർശിച്ച ശേഷം കാസർകോട് ജില്ല പൊലീസ് ചീഫ് വൈഭവ് സക്‌സേന പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കൂൾ ബാറിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ചെറുവത്തൂരിലെ ആരോഗ്യവകുപ്പ് അധികൃതരും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരക്കെ പരിശോധന നടത്തി.

തോ​ന്നും​പ​ടി​ ​പ​റ്റി​ല്ല,വ​രു​ന്നൂ
ഷ​വ​ർ​മ്മ​ ​ത​ട്ടു​ക​ൾ​ക്ക് ​നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ,​ ​ത​ദ്ദേ​ശ​ ​വ​കു​പ്പു​ക​ളു​ടെ​ ​അ​നു​മ​തി​ ​ഇ​ല്ലാ​തെ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​തു​ൾ​പ്പെ​ടെ​ ​ഷ​വ​ർ​മ്മ​ ​ത​ട്ടു​ക​ൾ​ക്ക് ​ശ​ക്ത​മാ​യ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​തീ​രു​മാ​നം.​ ​ഇ​വ​ ​പാ​ലി​ക്കേ​ണ്ട​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​ലൈ​സ​ൻ​സി​ന് ​അ​പേ​ക്ഷി​ക്കു​മ്പോ​ൾ​ ​ഇ​ത് ​ഉ​റ​പ്പാ​ക്കി​യാ​ലേ​ ​ന​ൽ​കൂ.​ ​ശു​ചി​ത്വം​ ​പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും​ ​ഉ​റ​പ്പാ​ക്ക​ണം.

ചി​ക്ക​ൻ​ ​മ​തി​യാ​യ​ ​രീ​തി​യി​ൽ​ ​വേ​വാ​ൻ​ ​സൗ​ക​ര്യ​മു​ണ്ടെ​ന്നും​ ​വാ​ട്ടി​യ​ ​മു​ട്ട​യി​ൽ​ ​മാ​ത്രം​ ​മ​യോ​ണൈ​സ് ​ത​യ്യാ​റാ​ക്കു​ന്നു​വെ​ന്നും​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​പ​രി​ശോ​ധ​നാ​ ​വി​ഭാ​ഗം​ ​ഉ​റ​പ്പാ​ക്കും.​ ​ഹോ​ട്ട​ലു​ക​ൾ,​ ​ബേ​ക്ക​റി​ക​ൾ,​ ​ഫാ​സ്റ്റ് ​ഫു​ഡ് ​വി​ല്പ​ന​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ലൈ​സ​ൻ​സോ​ടെ​യാ​ണോ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ​ക​ണ്ടെ​ത്താ​ൻ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​അ​ടി​യ​ന്ത​ര​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ലൈ​സ​ൻ​സ് ​ഇ​ല്ലാ​തെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​അ​ട​ച്ചു​പൂ​ട്ടാ​ൻ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ ​സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ​മ​ന്ത്രി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.

അ​ന്ത​രീ​ക്ഷ​ ​ഊ​ഷ്മാ​വ് ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മാം​സാ​ഹാ​രം​ ​പെ​ട്ടെ​ന്ന് ​കേ​ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​മാം​സാ​ഹാ​രം​ ​വി​ൽ​ക്കു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​കൃ​ത്യ​മാ​യി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​ഗു​ണ​നി​ല​വാ​രം​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു.

ഷ​വ​ർ​മ്മ​ ​ക​ഴി​ച്ച​ ​തി​രു.​ ​സ്വ​ദേ​ശി
വി​ദ്യാ​ർ​ത്ഥി​നി​ ​ആ​ശു​പ​ത്രി​യിൽ

കോ​ട്ട​യം​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പ​മു​ള്ള​ ​മ​ല​ബാ​ർ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​ഷ​വ​ർ​മ്മ​ ​ക​ഴി​ച്ച​ ​ബി.​എ​സ്.​സി​ ​(​ഡ​യാ​ലി​സി​സ്)​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​നി​യും​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​യു​മാ​യ​ 20​കാ​രി​യാ​ണ് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​ഷ​വ​ർ​മ്മ​ ​ക​ഴി​ച്ച​ത്.​ ​അ​ര​മ​ണി​ക്കൂ​ർ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ശ​രീ​ര​ത്തി​ൽ​ ​ചൊ​റി​ച്ചി​ൽ​ ​അ​ട​ക്ക​മു​ള്ള​ ​അ​സ്വ​സ്ഥ​ത​യു​ണ്ടാ​യി.​ ​വി​ദ്യാ​ർ​ത്ഥി​നി​ ​അ​ധി​കൃ​ത​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി.

ചി​ക്ക​നും​ ​മ​യോ​ണൈ​സും​ ​വി​ല്ല​നാ​കും
ഷ​വ​ർ​മ്മ​യെ​ ​മാ​ര​ക​മാ​ക്കു​ന്ന​ത് ​സാ​ൽ​മ​ണെ​ല്ല

കെ.​എ​സ്.​അ​ര​വി​ന്ദ്

​ ​തി​ര​ക്ക് ​കൂ​ട്ടേ​ണ്ട,​ ​വേ​വാ​ൻ​ ​സ​മ​യ​മെ​ടു​ക്ക​ട്ടെ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഷ​വ​ർ​മ്മ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ൽ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​വേ​ണ​മെ​ന്ന് ​ഓ​ർ​മ്മി​പ്പി​ക്കു​ക​യാ​ണ് ​ചെ​റു​വ​ത്തൂ​രി​ലെ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ദു​ര​ന്തം.​ ​ചി​ക്ക​നും​ ​മ​യോ​ണൈ​സും​ ​വി​ല്ല​നാ​കു​മ്പോ​ൾ​ ​അ​തി​ലു​ണ്ടാ​കു​ന്ന​ ​സാ​ൽ​മ​ണെ​ല്ല​ ​ബാ​ക്ടീ​രി​യ​യാ​ണ് ​മ​ര​ണ​കാ​ര​ണ​മാ​കു​ന്ന​ത്.​ 80​ ​ശ​ത​മാ​നം​ ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്കും​ ​കാ​ര​ണം​ ​ഈ​ ​ബാ​ക്ടീ​രി​യ​യാ​ണ്.
ചി​ക്ക​ൻ​ ​വെ​ന്തി​ല്ലെ​ങ്കി​ൽ​ ​സാ​ൽ​മ​ണെ​ല്ല​ ​ശ​രീ​ര​ത്തി​ലെ​ത്തും.​ ​ഫ്ര​ഷ് ​ചി​ക്ക​നി​ലും​ ​ഇൗ​ ​ബാ​ക്ടീ​രി​യ​ ​ഉ​ണ്ട്.​ ​വേ​വി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​ന​ശി​ക്കൂ.​ ​മ​യോ​ണൈ​സു​ക​ളി​ലും​ ​ഈ​ ​ബാ​ക്ടീ​രി​യ​ ​വ​ള​രും.​ ​കു​റ​ഞ്ഞ​ത് 75​ ​ഡി​ഗ്രി​ ​സെ​ന്റി​ഗ്രേ​ഡി​ൽ​ ​പ​ത്ത് ​മി​നി​റ്റ് ​വേ​വി​ച്ചാ​ലേ​ ​സാ​ൽ​മ​ണെ​ല്ല​ ​ന​ശി​ക്കൂ.​ 55​ഡി​ഗ്രി​യി​ൽ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​അ​ല്ലെ​ങ്കി​ൽ​ 60​ഡി​ഗ്രി​യി​ൽ​ ​അ​ര​മ​ണി​ക്കൂ​ർ​ ​വേ​വി​ക്ക​ണം.

സാ​ൽ​മ​ണെ​ല്ല​ ​അ​പ​ക​ട​മാ​കു​ന്ന​ത്

​ ​വേ​വാ​ത്ത​ ​ചി​ക്ക​ൻ​ ​ക​മ്പി​യി​ൽ​ ​കോ​ർ​ത്തു​വ​യ്ക്കു​മ്പോ​ൾ​ ​ചെ​റു​ചൂ​ടി​ൽ​ ​അ​തി​ലെ​ ​ദ്ര​വ​ങ്ങ​ൾ​ ​താ​ഴെ​യു​ള്ള​ ​പ്ളേ​റ്റി​ൽ​ ​വീ​ഴും.​ ​നി​ശ്ചി​ത​ഡി​ഗ്രി​യി​ൽ​ ​ചൂ​ടേ​ൽ​ക്കാ​ത്ത​തി​നാ​ൽ​ ​ബാ​ക്ടീ​രി​യ​ ​ത​ങ്ങി​നി​ൽ​ക്കും.​ ​വേ​വി​ച്ച​ ​ഭാ​ഗം​ ​അ​രി​ഞ്ഞെ​ടു​ത്ത​ ​ശേ​ഷ​മു​ള്ള​ ​മാം​സ​ത്തി​ലും​ ​അ​ത് ​എ​ത്തും.

​ ​ആ​വ​ശ്യ​ക്കാ​ർ​ ​കൂ​ടും​തോ​റും​ ​പെ​ട്ടെ​ന്ന് ​അ​രി​ഞ്ഞെ​ടു​ത്ത് ​വി​ള​മ്പും.​ ​അ​പ്പോ​ൾ​ ​മാം​സ​ത്തി​ന്റെ​ ​പു​റം​ ​ഭാ​ഗം​ ​മാ​ത്ര​മേ​ ​വെ​ന്തി​ട്ടു​ണ്ടാ​വൂ.​ ​തി​ര​ക്കു​ള്ള​ ​ക​ട​യി​ൽ​ ​അ​ഞ്ചോ​ ​പ​ത്തോ​ ​പേ​ർ​ക്ക് ​ല​ഭി​ക്കു​ന്ന​ത് ​വെ​ന്ത​ ​മാം​സ​വും​ ​പി​ന്നീ​ടു​ള്ള​ത് ​പാ​തി​ ​വെ​ന്ത​തു​മാ​യി​രി​ക്കും.​ ​ഒ​പ്പം​ ​ബാ​ക്ടീ​രി​യ​യും.

​ ​പ​ച്ച​മു​ട്ട​യി​ലു​ണ്ടാ​ക്കു​ന്ന​ ​മ​യോ​ണൈ​സി​ലും​ ​സാ​ൽ​മ​ണെ​ല്ല​ ​വ​ള​രും.​ ​വാ​ട്ടി​യെ​ടു​ക്കു​ന്ന​ ​മു​ട്ട​മാ​ത്ര​മേ​ ​ഉ​പ​യോ​ഗി​ക്കാ​വൂ.​ ​പ​ര​മാ​വ​ധി​ ​നാ​ലു​മ​ണി​ക്കൂ​റി​ൽ​ ​കൂ​ടു​ത​ൽ​ ​ക​രു​തി​ ​വ​യ്ക്ക​രു​ത്.

'​ന​ല്ല​പോ​ലെ​ ​പാ​കം​ ​ചെ​യ്ത് ​ചൂ​ടാ​റും​ ​മു​മ്പേ​ ​ക​ഴി​ക്കു​ന്ന​താ​ണ് ​ശ​രി​യാ​യ​ ​ഭ​ക്ഷ​ണ​ശീ​ലം.​ ​ഷ​വ​ർ​മ്മ​ ​പോ​ലു​ള്ള​ ​ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​ ​അ​ത് ​പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.'
-​എം.​ ​ലാ​ലു​ ​ജോ​സ​ഫ്
ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ടർ
സ​മൂ​ഹ്യാ​രോ​ഗ്യ​ ​കേ​ന്ദ്രം,​ ​അ​ഗ​ളി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHVARAMMA ISSUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.